Latest News

പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' സക്‌സസ് ട്രെയിലര്‍ 

Malayalilife
topbanner
 പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' സക്‌സസ് ട്രെയിലര്‍ 

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ സക്‌സസ് ട്രെയിലര്‍ റിലീസ് ചെയ്തു. 46 സെക്കന്റ് ദൈര്‍ഘ്യം വരുന്ന ട്രെയിലറിന് മികച്ച റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. കേരളത്തില്‍ 320 സ്‌ക്രീനുകളിലായ് പ്രദര്‍ശനം തുടരുന്നചിത്രം 2024 ജൂണ്‍ 27നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. 320ല്‍ 190ഉം ത്രീഡിയാണ്.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്. ആദ്യവാരം പിന്നിടുന്നതിനുള്ളില്‍ 500 കൊടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്. 

ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. 

നായക കഥാപാത്രമായ 'ഭൈരവ'യായ് പ്രഭാസ് പ്രത്യക്ഷപ്പെടുന്ന 'കല്‍ക്കി 2898 എഡി'യിലെ നായിക കഥാപാത്രമായ 'സുമതി'യെയാണ് ദീപിക പദുക്കോണ്‍ കൈകാര്യം ചെയ്തത്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്‌കിന്‍'നെ കമല്‍ ഹാസനും 'ക്യാപ്റ്റന്‍'നെ ദുല്‍ഖര്‍ സല്‍മാനും 'റോക്‌സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആര്‍ഒ: ശബരി.

prabhas moviE kalki

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES