നിങ്ങളുടെ ഊഹം ശരിയാണ്. 20 വര്‍ഷം മുന്‍പ് ഉടുത്ത അതേ സാരിയാണ് ഞാന്‍ വര്‍ധാന്റെ ഒന്നാം പിറന്നാളിനും ധരിച്ചത്. ആരാധകരുടെ സ്‌നേഹത്തേയും ഓര്‍മശക്തിയേയും പുകഴ്ത്തി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ കുറിപ്പ്. ഏതാനും ദിവസം മുന്‍പായിരുന്നു പൂര്‍ണ്ണിമയുടെ സഹോദരിയുടെ മകന്റെ ഒന്നാം പിറന്നാള്‍.
അന്ന് പൂര്‍ണ്ണിമ ധരിച്ച ഇളം നീല നിറത്തിലുള്ള സാരി തന്നെയാണ് 17 വര്‍ഷം മുന്‍പ് വനിതയുടെ കവര്‍ഫോട്ടോയ്ക്ക് വേണ്ടിയും ഉപയോഗിച്ചത്. 2002ല്‍ എടുത്ത ആ കവര്‍ഫോട്ടോയെക്കുറിച്ചുള്ള ഓര്‍മകളും പൂര്‍ണ്ണിമ പങ്കുവെച്ചു.
വിവാഹത്തിന് ഏതാനും ദിവസം മുന്‍പായിരുന്നു വനിതയുടെ കവര്‍ഷൂട്ട്. ഒരുപാട് നല്ല ഓര്‍മകളുള്ള ആ സമയത്തെ ചിത്രം തന്റെ ഏക്കാലത്തെയും പ്രിയപ്പെട്ട മുഖചിത്രങ്ങളിലൊന്നാണ്. 20 വയസുള്ള പെണ്‍കുട്ടിയില്‍ നിന്നും 40 വയസുള്ള യുവതിയിലേക്ക് മാറിയപ്പോഴും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളിലൊന്നായി ഈ സാരി നിലനില്‍ക്കുന്നു. 20 വര്‍ഷം മുന്‍പ് ആദ്യമായി സ്വന്തം പണം കൊണ്ട് വാങ്ങിയ സാരി കൂടിയാണിതെന്ന് മുന്‍പൊരു പോസ്റ്റില്‍ പൂര്‍ണ്ണിക കുറിച്ചിരുന്നുഈ സാരി എന്നൊക്കെ ധരിച്ചാലും സൗന്ദര്യത്തെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസമേകാറുണ്ടെന്നും പൂര്‍ണ്ണിമ കുറിച്ചു