Latest News

അപ്പുകുട്ടാ തൊപ്പിക്കാരാ എപ്പൊ കല്യാണം! മോഹന്‍ലാലിന്റെ ആ നായികയെ ഇപ്പോള്‍ കണ്ടോ; നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ സജീവമാകാന്‍ വീ്ണ്ടും പൂജാ ബാത്ര; കാമുകനൊപ്പമുള്ള പൂജാ ബാത്രയുടെ ചിത്രങ്ങള്‍ കാണാം; മെഗാതാരങ്ങളുടെ നായികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും

Malayalilife
അപ്പുകുട്ടാ തൊപ്പിക്കാരാ എപ്പൊ കല്യാണം! മോഹന്‍ലാലിന്റെ ആ നായികയെ ഇപ്പോള്‍ കണ്ടോ; നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ സജീവമാകാന്‍ വീ്ണ്ടും പൂജാ ബാത്ര; കാമുകനൊപ്പമുള്ള പൂജാ ബാത്രയുടെ ചിത്രങ്ങള്‍ കാണാം; മെഗാതാരങ്ങളുടെ നായികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും

ന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ നായികയായി പൂജ ബാത്ര മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. 90കളില്‍ ബോലിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലൊന്നാകെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു പൂജ. മെലിഞ്ഞ് നീണ്ട ശരീര പ്രകൃതവും അതിനൊത്ത സൗന്ദര്യവും തന്നെയായിരുന്നു പൂജയുടെ പ്രധാന ആകര്‍ഷണം. ചന്ദ്രലേഖ, മേഘം എന്നി സിനിമകളില്‍ മാത്രമാണ് മലയാളത്തിലായി താരം അഭിനയിച്ചത് . ഇപ്പോള്‍ താരം കാമംുകനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ചന്ദ്രലേഖയിലെ ലേഖ എന്ന കഥാപാത്രമായിട്ടാണ് പൂജാ ബാത്ര മലയാളത്തിലേക്ക് രംഗപ്രവേനം ചെയ്തത്. എം.ബിബി.എസ് പഠനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഇന്നസെന്റിന്റെ മകളായിട്ടാണ് ചിത്രത്തിലെത്തിയത്. മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിലെ പ്രണയാഗനങ്ങളെല്ലാം ഇപ്പോഴും ഹിറ്റാണ്. ഇതിന്  ശേഷം മമ്മൂട്ടിയുമൊത്ത് മേഘത്തിലും അഭിനയിച്ചു. അതിന്‌ശേഷം മലയാളിക്# മാത്രമല്ല ബോളിവുഡും പൂജയെ കണ്ടിട്ടില്ലായിരുന്നു.

ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ പൂജ ബത്ര. ഏറെക്കാലമായി വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ പൂജയുടെ അവസാന ചിത്രം 2017ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം ആണ്. ഇടക്ക് എബിസിഡി 2വില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. അഭിനയം മാത്രമല്ല കാരുണ്യപ്രവര്‍ത്തനത്തിലൂടെയും പൂജ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ പൂജ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് പ്രണയവാര്‍ത്തകളുടെ പേരിലാണ്.

താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് പൂജ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്ബോള്‍ ജീവിതം ആഘോഷമാണെന്ന് പൂജ കുറിച്ചു. എന്നാല്‍ ചിത്രത്തില്‍ കാമുകന്റെ കൈമാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ആരാണ് പൂജയുടെ കാമുകന്‍ എന്ന് ചോദിച്ച് ആരാധകര്‍ രംഗത്തെത്തി.

തൊട്ടുപിന്നാലെ നടന്‍ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ സര്‍പ്രൈസ് പുറത്തായി. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് നവാബ് ഷാ. ഗോവയില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും.

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ എന്ന സിനിമയില്‍ ലേഖ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടച്ച നടിയാണ് പൂജ.ചന്ദ്രലേഖയ്ക്കു പുറമെ, മമ്മുട്ടി ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ എന്നീ ചിത്രങ്ങളിലും പൂജ തിളങ്ങിയിരുന്നു. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ വിവാഹം കഴിച്ചുവെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്ബര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

Read more topics: # pooja Bharat rare pics
pooja Bharat rare pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES