Latest News

ഇത് തമാശയല്ല... ഇപ്പോഴും സീരിയസ് ആയില്ലെങ്കില്‍! കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന പട്ടാഭിരാമന്റെ ട്രെയിലറില്‍ നിറയുന്നത്കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍; ട്രെയിലര്‍ കാണാം

Malayalilife
ഇത് തമാശയല്ല... ഇപ്പോഴും സീരിയസ് ആയില്ലെങ്കില്‍! കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന പട്ടാഭിരാമന്റെ ട്രെയിലറില്‍ നിറയുന്നത്കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍; ട്രെയിലര്‍ കാണാം

ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രം പട്ടാഭിരാമന്റെ ട്രെയിലര്‍ എത്തി. ഇതുവരെ പാട്ടിലും പോസ്റ്ററുകളിലും കണ്ടതില്‍ നിന്ന് വ്യത്യസ്തനായ പട്ടാഭിരാമനാണ് ട്രെയിലറിലുള്ളത്.

ബൈജു സന്തോഷിന്റെ നെഗറ്റീവ് ക്യാരക്ടറും ട്രെയിലറിലുണ്ട്.ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടു കൂടെയാണ് പട്ടാഭിരാമന്റെ ടൈറ്റിലും ഒരുക്കിയിരിക്കുന്നത്. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

Read more topics: # pattabhiraman-official-trailer
pattabhiraman-official-trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES