മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു' വരുന്നു. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വനിതാ ദിനത്തിൽ തന്നെയാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ സിനിമയുടെ പ്രഖ്യാപനം സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുളള വേ ഫാറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ആദ്യം തന്നെ ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഹര്‍ഷദ് ഇക്കയുടെ ഒരു സിനിമ വരിക എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. മമ്മൂക്കയും ഹര്‍ഷദ് ഇക്കയും വീണ്ടും ഒന്നിക്കുന്നു. പിന്നെ രതീനയുടെ ആദ്യ ചിത്രമാണ് ഞാന്‍ വളരെ ആകാംക്ഷയിലാണ്. ഉയരെയില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. ഇപ്പോള്‍ അവളുടെ ആദ്യ ചിത്രം. അപ്പോ പൊളിറ്റിക്കലി ഞാന്‍ ഭയങ്കര എക്‌സൈറ്റഡായ ഒരു കണ്ടന്റാണ് അതില് വരാന്‍ പോവുന്നത്. ഈ സിനിമ ആകര്‍ഷിച്ചത് മമ്മൂട്ടി എന്ന താരമാണോ അതോ കണ്ടന്റാണോ എന്ന ചോദ്യത്തിന് കണ്ടന്റ് തന്നെയാണെന്ന് പാര്‍വ്വതി പറഞ്ഞു. കാരണം എനിക്കറിയില്ലായിരുന്നു ഇത് ശരിക്കും മമ്മൂട്ടി ചിത്രമാണെന്ന്.
എന്നോട് കഥയുടെ ഏകദേശ രൂപം പറഞ്ഞ ശേഷമാണ് മമ്മൂക്കയായിരിക്കും ഇതില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത് എന്നും കൂട്ടിച്ചേർത്തു. അപ്പോ ഞാന്‍ പറഞ്ഞു ആണോ ഉഗ്രന്‍. അത് നല്ലൊരു കാര്യമാണ്. അദ്ദേഹം ഒരു ബ്രില്ല്യന്റ് ആക്ടറാണ്. അദ്ദേഹത്തോടൊപ്പം ഉള്ള ആദ്യ സിനിമയാണ് ഇതെന്നും അതിൽ സന്തോഷവതിയാണെന്നും താരം പറഞ്ഞു. ഞാന്‍ മുന്‍പ് പറഞ്ഞ പരാമര്‍ശത്തിലും അത് തന്നെയാണ് പറഞ്ഞിരുന്നത് എന്നുമാണ് പാര്‍വ്വതി കൂട്ടിച്ചേർത്തത്.