Latest News

അഡ്ജസ്റ്റ് ചെയ്യാന്‍ താന്‍ എന്റെ സ്വജാതിക്കാരനാണോ; അതോ കൂട്ടുകാരനാണോ; മമ്മൂട്ടി അന്ന് തന്നോട് പറഞ്ഞ വാക്കുകളുടെ പേരില്‍ ഞങ്ങള്‍ കൊമ്പു കോര്‍ത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി പി.ശ്രീകമാര്‍

Malayalilife
 അഡ്ജസ്റ്റ് ചെയ്യാന്‍ താന്‍ എന്റെ സ്വജാതിക്കാരനാണോ; അതോ കൂട്ടുകാരനാണോ; മമ്മൂട്ടി അന്ന് തന്നോട് പറഞ്ഞ വാക്കുകളുടെ പേരില്‍ ഞങ്ങള്‍ കൊമ്പു കോര്‍ത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി പി.ശ്രീകമാര്‍

നടന്‍ സംവിധായകന്‍ തിരക്കഥാകൃത്ത് എന്നി നിലകളില്‍ മൂന്ന് നാലു പതിറ്റാണ്ടിലേറെയായി മലയാള സനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പി ശ്രികുമാര്‍. ഇപ്പോള്‍ സിനിമകളിലൂടെയും സീരിയലുകളിലുടേയും അദ്ധേഹം ശ്രദ്ധിക്കപ്പെടുകയാണ്. മമ്മൂട്ടിയുമായി വഴക്കിട്ടതും മമ്മൂട്ടിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവവും തുറന്നുകാട്ടി ശ്രികുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പിരപാടിയിലാണ് ശ്രികുമാറിന്റെ വെളിപ്പെടുത്തല്‍


മമ്മൂട്ടിയെ താന്‍ മനസ്സിലാക്കുന്നത് വളരെ വൈകിയാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍ പറയുന്നു. . ആദ്യമായി കണ്ടപ്പോള്‍ പരസ്പരം വഴക്കിട്ട് പിരിഞ്ഞവരാണ് തങ്ങളിരുവരുമെന്നും തനിക്കുണ്ടായ പഴയ ഒരു അനുഭവം താരം പങ്കുവെക്കുകയായിരുന്നു, 

ശ്രികുമാറിന്റ വാക്കുകള്‍ ഇങ്ങനെ: 

'കൈയും തലയും പുറത്തിടരുതെന്ന സിനിമയുടെ കഥ പറയാന്‍ വേണ്ടി ഞാനും തോപ്പില്‍ ഭാസിയും കൂടി മദ്രാസില്‍ മമ്മൂട്ടിയെ കാണാന്‍ എത്തി. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടൈറ്റ് ബനിയനൊക്കെ ഇട്ട് സുന്ദരനായി മമ്മൂട്ടി അവിടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കുന്നുണ്ടായിരുന്നു.അതില്‍ ജിയോ കുട്ടപ്പന്‍ ഉണ്ട്, ജൂബിലി ജോയ് ഉണ്ട്, അങ്ങനെ നാലഞ്ച് പേര്‍ ഉണ്ടെന്നും ശ്രീകുമാര്‍ പറയുന്നു. 

് ഞാന്‍  മമ്മൂട്ടിയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി ഒന്നും മിണ്ടിയില്ല. കുറേ നേരത്തിന് ശേഷം അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പെട്ടെന്ന് ഇറങ്ങി വരാന്‍ സാധിച്ചില്ലെന്നും കൂടെ ഇരുന്നവരെല്ലാം ഇന്‍ഡസ്ട്രി നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. സെപ്റ്റംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നതെന്നും ആറ് ദിവസത്തെ ഡേറ്റ് മാത്രം മതിയെന്നും ഞങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാല്‍ തനിയ്ക്ക് സമയമില്ലെന്നും ഒരു വര്‍ഷം കഴിഞ്ഞ് നോക്കാമെന്നും മമ്മൂക്ക പറഞ്ഞു. അല്‍പം നേരം മൗനമായി ഇരുന്ന ശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെയെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. പക്ഷേ മമ്മൂക്ക ഉടന്‍ പൊട്ടിത്തെറിയിക്കുകയായിരുന്നു.


അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ'യെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാനിങ്ങനെ മമ്മൂട്ടിയുടെ മുമ്പില്‍ ഇളിഭ്യനായി നില്‍ക്കയാണ്. അതേസമയം മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമല്ലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നു. ഈ സമയം മമ്മൂട്ടി ഈ ചിത്രത്തിന് അടുത്ത സെപ്റ്റംബറില്‍ ഡേറ്റ് തരാമെന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതൊക്കെ ഞാന്‍ അങ്ങോട്ട് തിരിച്ചു പറഞ്ഞു. അവിടെ വെച്ച് ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായി പിരിഞ്ഞു.


ആ സംഭവത്തിനു ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത് എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു.  ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു 'നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ എന്ന്'

സിനിമയില്‍ നിര്‍മ്മാണമൊക്കെ പൊട്ടിപൊളിഞ്ഞിരിക്കുന്ന സമയത്ത് അദ്ദേഹം എനിയ്ക്ക് കൈതാങ്ങായി കൂടെ നിന്നു.അന്ന് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്.ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യസ്‌നേഹിയാണ് അദ്ദേഹം ശ്രീകുമാര്‍ പറയുന്നു.  

p sreekumar about mamotty issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES