Latest News

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

Malayalilife
 രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

ഷാനവാസ് കെ ബാവാ ക്കുട്ടി സംവിധാനം ചെയ്യും ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറന്നിറങ്ങി.രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം സപ്തത രംഗ് ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവരും നിര്‍മ്മാണ ത്തില്‍ പങ്കാളികളാണ്.

ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായവും നേടിയ കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്.

യുവനിരയിലെ ശ്രദ്ധേയരായ ഹക്കിം ഷാ. പ്രിയംവദാ കൃഷ്ണന്‍, എന്നിവരുടേയും പൂര്‍ണ്ണിമാ ഇന്ദ്രജിത്തിന്റേയും പടങ്ങളോടെയാണ് ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇവര്‍ മൂന്നു പേരുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നു മനസ്സിലാക്കാം.
ഏറെ സസ്‌പെന്‍സും,, ത്രില്ലിംഗും നല്‍കുന്ന ഒരു തീവ്ര പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലുടെ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഷാ നവാസ്.കെ.ബാവാ ക്കുട്ടി പറഞ്ഞു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ആയി എത്തുന്നു 

.രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ?ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്: മനോജ് സി. എസ്. , കലാസംവിധാനം: അരുണ്‍ ജോസ്, മേക്കപ്പ്: അമല്‍ കുമാര്‍, സംഗീത സംവിധാനം: അങ്കിത് മേനോന്‍ & വര്‍ക്കി,ആലാപനം രവി .ജി ,നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം 
വര്‍ക്കി . സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മിക്‌സിങ്: വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഏല്‍ദോ സെല്‍വരാജ്,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ബാബുരാജ് മനിശ്ശേരി. കോസ്റ്റ്യൂം ഡിസൈന്‍: നിസ്സാര്‍ റഹ്മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല  സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്: കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ് 
അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ: ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്: റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉണ്ണി സി, എ.കെ രജിലേഷ്,  ഡിസൈന്‍സ്: തോട്ട് സ്റ്റേഷന്‍.
വാഴൂര്‍ ജോസ്.

oru kattil oru muri movies first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES