ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന  ഒരു കട്ടില്‍ ഒരു മുറി റിലീസ് മാറ്റി; പുതിയ തീയതി പിന്നീട്

Malayalilife
topbanner
ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന  ഒരു കട്ടില്‍ ഒരു മുറി റിലീസ് മാറ്റി; പുതിയ തീയതി പിന്നീട്

ക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കിസ്മത്ത്',, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രഘുനാഥ് പലേരി തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്,സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറില്‍

സപ്ത തരംഗ് ക്രിയേഷന്‍സ് ,സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ .സംഗീത സംവിധാനം-അങ്കിത് മേനോന്‍, വര്‍ക്കി, പി .ആര്‍. ഒ എ. എസ് ദിനേശ്‌

oru kattil oru muri release date change

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES