അടുത്തിടെയാണ് നരേന് വീണ്ടും ഒരു കുഞ്ഞ് ജനിച്ചത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നരേന് രണ്ടാമത്തെ കുട്ടി ജനിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയ വഴിയാണ് നരേന്‍ തനിക്ക് മകന്‍ പിറന്ന സന്തോഷം പങ്കുവെച്ചത്.ഇപ്പോളിതാ മകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് നടന്‍.
ഓംകാര്‍ നരേന്‍ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. പേരിടല്‍ച്ചടങ്ങിന്റെ ചിത്രങ്ങള്‍ക്കൊപ്പം ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഓംകാറിനും നരേനും ആശംസകളുമായി എത്തിയത്.
മകനൊപ്പമുള്ള നരേന്റെ കുടുംബചിത്രവും വൈറലാണ്. വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും നരേന്‍ പങ്കുവെച്ചിട്ടുണ്ട്.
മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുണ്ട്.
2002ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്, അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നരേന്‍. കമല്‍ഹാസന്‍ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവില്‍ നരേനെ കണ്ടത്.