Latest News

നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ്; 15-ാം വയസില്‍ ചേച്ചിപ്പെണ്ണായി തന്‍വി; മകന്‍ ജനിച്ച സന്തോഷം പങ്ക് വച്ച് നടന്‍

Malayalilife
 നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞ്; 15-ാം വയസില്‍ ചേച്ചിപ്പെണ്ണായി തന്‍വി; മകന്‍ ജനിച്ച സന്തോഷം പങ്ക് വച്ച് നടന്‍

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഖല്‍ബിലേക്ക് ചേക്കേറിയ താരമാണ് നടന്‍ നരേന്‍. പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന താരം തമിഴ് ഉള്‍പ്പടെയുള്ള സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തന്റെ പതിനഞ്ചാം വിവാഹവാര്‍ഷിക ദിവസം തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന സന്തോഷ വാര്‍ത്ത നടനും ഭാര്യ മഞ്ജു ഹരിദാസും ചേര്‍ന്ന് അറിയിച്ചത്. ഇപ്പോഴിതാ, ഭാര്യ രണ്ടാമത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കിയിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയാണ് നരേന്‍ അറിയിച്ചിരിക്കുന്നത്. ഒരാണ്‍കുഞ്ഞാണ് ഇരുവര്‍ക്കും ജനിച്ചിരിക്കുന്നത്.

സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ട് നരേന്‍ പങ്കുവച്ച വാക്കുകള്‍ ഇങ്ങനെയാണ്. ഒരു നല്ല വാര്‍ത്ത അറിയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് ഒരാണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രവും പങ്കുവെച്ചിരുന്നു. ഭാര്യയേയും മൂത്തമകളേയും ടാഗ് ചെയ്തുകൊണ്ടാണ് നരേന്റെ പോസ്റ്റ്. നിമിഷങ്ങള്‍ക്കകം തന്നെ നരേന്റെ വാക്കുകള്‍ സെലിബ്രേറ്റികളും ആരാധകരും ഏറ്റെടുത്തു. നരേന്റെ അടുത്ത സുഹൃത്തായ മീരാ ജാസ്മിനാണ് ആശംസകള്‍ അറിയിച്ചുകൊണ്ട് ആദ്യ കമന്റിട്ടത്. പിന്നാലെ നടന്‍ ഷറഫുദീനും സരിതാ ജയസൂര്യയും സംവൃതാ സുനിലും കൃഷ്ണപ്രഭയും അഞ്ജനാ അപ്പുക്കുട്ടനും എല്ലാം ആശംസകളുമായി എത്തിയിട്ടുണ്ട്. ഡിസംബറിലാണ് ഡേറ്റെന്നും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു.

15 വയസുകാരിയായ തന്മയി ആണ് നരേന്റെയും മഞ്ജുവിന്റെയും മൂത്തമകള്‍. ആദ്യ കുഞ്ഞ് ജനിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ കണ്‍മണി ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ വൈകി വന്ന വസന്തം പോലെ അപ്രതീക്ഷിതമായി എത്തിയ കുഞ്ഞതിഥിയുടെ വരവ് ആഘോഷമാക്കുകയാണ് ഇപ്പോള്‍ കുടുംബം. ഏറ്റവും സന്തോഷവതിയായി ഇരിക്കുന്നത് 15-ാം വയസില്‍ ചേച്ചിപ്പെണ്ണായ തന്മയി തന്നെയാണ്. കുഞ്ഞുവാവയുടെ വരവ് കാത്തിരുന്ന തന്മയി സ്‌കൂളില്‍ പോലും പോകാതെ അമ്മയ്ക്ക് കൂട്ടായി ഇരിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇനിയുള്ള ദിവസങ്ങളില്‍ കുഞ്ഞുവാവയ്ക്കൊപ്പം ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തന്മയി. അതേ സമയം, നരേന്‍ തന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്കും മടങ്ങാനുള്ള പദ്ധതിയിലാണ്.

അവതാരകയായിരുന്ന മഞ്ജുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം മുന്‍പ് നരേന്‍ പറഞ്ഞിരുന്നു. അച്ചുവിന്റെ അമ്മയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു കൈരളി ചാനലില്‍ ഒരു പരിപാടിക്ക് പോയത്. സിംഗ് ആന്‍ഡ് വിന്‍ പരിപാടിയുടെ അവതാരകയായി മഞ്ജു അന്നവിടെ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടയിലാണ് ഒരു സുഹൃത്ത് നരേനെ വിളിച്ചത്. കൈരളി ചാനലില്‍ പോയിരുന്നുവല്ലേ, തന്നെ കണ്ട കാര്യം മഞ്ജു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഞ്ജുവിനെ കണ്ടിരുന്നുവെന്നും നല്ല കുട്ടിയാണല്ലോ എന്നും നരേന്‍ ചോദിച്ചപ്പോള്‍ എന്റെ വീട്ടിലൊക്കെ വരാറുള്ള കുട്ടിയല്ലേ, ഓര്‍ക്കുന്നില്ലേയെന്നായിരുന്നു സുഹൃത്ത് ചോദിച്ചത്.

മഞ്ജുവിന്റെ നമ്പര്‍ വാങ്ങി വിളിച്ച് സംസാരിച്ചിരുന്നു. പരിപാടി കണ്ട് വിളിക്കുന്ന പ്രേക്ഷകനാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്തൊക്കെയോ സംസാരിക്കുന്നതിനിടയിലായിരുന്നു മഞ്ജു നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന് പറഞ്ഞത്. ഞാനാണ് വിളിക്കുന്നതെന്ന് മഞ്ജുവിന് നേരത്തെ മനസിലായിരുന്നു. ആ ശബ്ദം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായത്. മഞ്ജു എന്റെ വീട്ടിലേക്കും വന്നിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയത്. പിന്നീടാണ് തന്റെ ഇഷ്ടം നരേന്‍ മഞ്ജുവിനെ അറിയിച്ചത്. അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ നിഴല്‍ക്കൂത്തിലൂടെയായാണ് നരേന്റെ അഭിനയജീവിതം തുടങ്ങുന്നത്. ഫോര്‍ ദ പീപ്പിളിലൂടെയായാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെത്തിയതിന് ശേഷമായിരുന്നു സുനില്‍ എന്ന പേര് മാറ്റി നരേന്‍ എന്നാക്കിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Narain Ram (@narainraam)

Read more topics: # നരേന്‍
narain manju narain blessed with baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES