കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ഒടിയന്‍.വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലേക്ക് എത്തിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒടിയന്റെ പിറവി.
ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.ഒടിയന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
കാലങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറഞ്ഞെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരുന്നത്. ഒടിയന്‍ മാണിക്യന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, കൈലാഷ് എന്നിവരായിരുന്നു താരങ്ങള്‍. മഞ്ജു വാര്യരായിരുന്നു നായിക.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം. റിലീസിനെത്തി ആദ്യ പതിനാല് ദിവസം കൊണ്ട് അമ്പത്തിനാല് കോടിയോളമായിരുന്നു ഒടിയന്റെ കളക്ഷന്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പണം വാരിയ സിനിമകളിലൊന്നും ഒടിയനായിരുന്നു.