Latest News

നിന്റെ സ്വപ്നം നീ യാഥാര്‍ത്ഥ്യമാക്കി, അഭിനന്ദനങ്ങള്‍; ഭാര്യ അഭിഭാഷകയായ സന്തോഷം പങ്ക് വച്ച് നടന്‍ നോബി

Malayalilife
 നിന്റെ സ്വപ്നം നീ യാഥാര്‍ത്ഥ്യമാക്കി, അഭിനന്ദനങ്ങള്‍; ഭാര്യ അഭിഭാഷകയായ സന്തോഷം പങ്ക് വച്ച് നടന്‍ നോബി

മിമിക്രി വേദികളിലൂടെ തിളങ്ങി പിന്നീട് സിനിമകളില്‍ എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നോബി. ഇപ്പോഴും സ്റ്റേജ് പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ് നോബി. ഇപ്പോഴിതാ നോബിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വൈറല്‍. തന്റെ ഭാര്യ അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം പങ്കിടുകയാണ് നോബി. നിന്റെ സ്വപ്നം നീ യാഥാര്‍ത്ഥ്യമാക്കി, അഭിനന്ദനങ്ങള്‍ അഡ്വക്കറ്റ് ആര്യ നോബി എന്നായിരുന്നു നോബിയുടെ പോസ്റ്റ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിനന്ദനം അറിയിച്ചിട്ടുള്ളത്.

വക്കീല്‍ കുപ്പായം അണിഞ്ഞ് വളരെ സ്‌റ്റൈല്‍ ആയിട്ടാണ് ആര്യയുടെ നില്‍പ്പ്. നോബിയുടെ ആര്യയുടെയും പ്രണയവും അതിന് ശേഷമുള്ള സാഹസിക വിവാഹത്തെക്കുറിച്ചെല്ലാം നോബി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വാക്കുകള്‍ ഇങ്ങനെ 'കോമഡി സ്റ്റാര്‍സ് ചെയ്യുന്ന സമയത്തായിരുന്നു ഞാനും ആര്യയും  പ്രണയത്തിലായത്.ആര്യ പഠിച്ചിരുന്ന കോളേജില്‍ പരിപാടി അവതരിപ്പിക്കാനായി പോയിരുന്നു. അന്ന് സംസാരിച്ചിരുന്നു. നമ്പറൊക്കെ കൈമാറി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രണയത്തിലായത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. 

ഇതിഹാസയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും പോയാണ് ഞാന്‍ ആര്യയെ വിവാഹം ചെയ്തത്. തലേദിവസവും ഷൂട്ടിംഗില്‍ പങ്കെടുത്ത് പിറ്റേ ദിവസം കല്യാണത്തിന് തയ്യാറാവുകയായിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ഇത് കല്യാണ ചെക്കനല്ലേ എന്നായിരുന്നു ആളുകളുടെ ചോദ്യം. സീരിയല്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സീരിയലിന് വേണ്ടിയുള്ള വിവാഹമെന്നായിരുന്നു ചിലര്‍ കരുതിയത്. കല്യാണം കഴിഞ്ഞ അതേ ദിവസം തന്നെ പ്രോഗ്രാമിന് പോയിരുന്നു. തുടക്കത്തില്‍ പ്രശ്നങ്ങളായിരുന്നെങ്കിലും പിന്നീട് ഇരുവീട്ടുകാരും ഇവരെ കൈനീട്ടി സ്വീകരിച്ചിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ആര്യ പഠിപ്പ് നിര്‍ത്തിയിരുന്നു. ഒളിച്ചോടി വിവാഹം ചെയ്തതിന്റെ നാണക്കേടിലായിരുന്നു അവള്‍. ഇടയ്ക്ക് വീണ്ടും പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതുകഴിഞ്ഞാണ് നിര്‍ത്തിയ പഠനം വീണ്ടും തുടങ്ങിയത്. മകനായ ധ്യാനിന്റെ വിശേഷങ്ങളും നോബി പങ്കിടാറുണ്ട്. ബിഗ് ബോസിലായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ആര്യയേയും മകനെയുമായിരുന്നുവെന്നും നോബി ബിഗ് ബോസ് വീടിനുള്ളില്‍ പല വട്ടം പറഞ്ഞിട്ടുണ്ട്

 

Read more topics: # നോബി
noby marcoses wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES