നിവിന്‍ പോളി നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യന്‍ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സിനിമയെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. 5 വര്‍ഷത്തെ തന്റെ വിയര്‍പ്പ്, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമയെന്നാണ് ആര്യന്‍ കുറിച്ചത്.
ആനയുടെ രൂപമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം. തിരക്കഥയും സംവിധാനവും ആര്യന്‍ തന്നെയാണ് ഒരുക്കുന്നത്.
'ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതില്‍ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ കാത്തിരിക്കുന്നു'. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള നിവിന്‍ പോളിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''Burn my body short film ന് ശേഷം എന്താണ് അടുത്തത്??... ഏറെ നാളുകളായി പ്രിയപ്പെട്ടവര്‍ പലവരും ചോദിക്കുന്ന ആ ചോദ്യത്തിന് ഇന്ന് എനിക്ക് ഒരു ഉത്തരമുണ്ട് -'Yes, It's my first feature film. ഈ സിനിമയില്‍ നായകനാവാന്‍ ഞാന്‍ കൊതിച്ച നടനെ തന്നെ എനിക്ക് കിട്ടി - Nivin Pauly! Thanks to the universe. സൗമ്യക്കും എന്റെ പൊന്ന് മക്കള്‍ക്കും, അമ്മക്കും അച്ഛനും,സൗമ്യയുടെ അച്ഛനും അമ്മക്കും, അനുജന്മാര്‍ക്കും കെട്ടിപ്പിടിച്ച് ഉമ്മകള്‍.. പ്രിയ സഹോദരന്‍ കുട്ടു ശിവാനന്ദനും ഉമ്മകള്‍.. ഇന്നോളം എന്നെ ചേര്‍ത്ത് പിടിച്ച എല്ലാവര്‍ക്കും നന്ദി...ഏറെ കൊതിച്ച ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കൂടെ ഉണ്ടാവണം. കഴിഞ്ഞ എന്റെ 5 വര്‍ഷത്തെ എന്റെ വിയര്‍പ്പ്, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. (I know, വളരെ ഇമോഷണല്‍ ആണ് ഞാന്‍ ഇപ്പോള്‍.. ) പറഞ്ഞ് ഓവറാക്കുന്നില്ല, ഒരായുസ്സിന്റെ കാത്തിരിപ്പാണ്.
മനസ്സില്‍ ഞാന്‍ കണ്ട ഈ സിനിമ പോലെ, ഞാന്‍ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്ന പോലെ ഈ സിനിമ നിങ്ങള്‍ക്കായി ഒരുക്കണം എന്നുണ്ട്. അതിനായി ഞാന്‍ എന്റെ മുഴുവന്‍ ശക്തിയും എടുത്ത് ശ്രമിക്കും. Need all your blessings and prayers . സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ പറയാം...'' എന്നാണ് ആര്യന്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് അറിയുന്നത്.
നിലവില്‍ ദുബായില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നിവിന്‍. മാജിക്ക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ച്ചേര്‍സും നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശാരിസ് മുഹമ്മദാണ് തിരക്കഥ നിര്‍വഹിക്കുന്നത്. 'ജനഗണമന' എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.