നിവിന്‍ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍ താരത്തിന്റെ ഒരു ചുള്ളന്‍ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി - നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചുള്ളന്‍ ലുക്കില്‍ ഒരു ബൈക്കില്‍ ഇരിക്കുന്ന നിവിന്‍ പോളിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരു ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ഡ്രെസ്സിംഗും സണ്‍ ഗ്ലാസും ഒക്കെയായി ഇരിക്കുന്ന നിവിന്‍ പോളിയാണ് ചിത്രത്തിലുള്ളത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് യുഎഇയില്‍ ആണ്. ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ജനുവരി 20ന് ആണ് സിനിമയുടെ ചിത്രീകരണം യുഎഇയില്‍ ആരംഭിച്ചത്.
മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയിലെ 42-ാമത്തെ ചിത്രമാണിത്.
നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, മ്യൂസിക് - മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് - ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് - ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്നിവേശ്, അസോസിയേറ്റ് ക്യാമറ - രതീഷ് മന്നാര്‍.