നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. ഒരു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ. ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്.
കൊറോണ സമയം ഇൻസ്റാഗ്രാമിലും മറ്റും സജീവമായ നടിയാണ് നസ്രിയ. എപ്പോഴും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്നലെ വളർത്ത് നായയായ ഓറിയോയുടെ വീഡിയോ ഇട്ടിരുന്നു. ഇന്ന് മറ്റൊരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് നസ്രിയ പങ്കിട്ടിരിക്കുന്ന ചില സെൽഫി പിക്‌ച്ചേഴ്‌സാണ്. ഞങ്ങൾ ചില പ്രഭാതങ്ങളിൽ സെൽഫി എടുക്കാനുള്ള മൂഡിലാണ്' എന്ന ക്യാപ്‌ഷൻ നൽകിയാണ് ഫഹദിന് ഒപ്പമുള്ള പുതിയ ചിത്രങ്ങൾ നസ്രിയ പങ്കിട്ടത്. അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, റോഷൻ, ശ്രദ്ധ, തുടങ്ങി നിരവധി താരങ്ങളും ആരാധകർക്കൊപ്പം തന്നെ മനോഹരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.
2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ഫഹദിന് ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, [4] 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.