സിനിമയിലെ നടന്മാരെയും നടിമാരെയും അങ്ങേ അറ്റത്തിൽ സ്നേഹിക്കാൻ തമിഴ് തെലുങ്ക് ആരാധകർ എന്നും മുന്നിലാണ്. നയന്താരയ്ക്കും കുഷ്ബുനുമൊക്കെ അമ്പലങ്ങൾ ഉണ്ടാക്കിയ കഥ എല്ലാവര്ക്കും അറിയാം. ഈ താരങ്ങള്‍ക്ക് ശേഷം നടി നിധി അഗര്‍വാളിനും അമ്പലം പണിത് ആരാധകര്‍. ഹൈദരാബാദിൽ ജനിച്ച നിധി അഗർവാൾ വളർന്നത് ബെംഗളൂരുവിലാണ്. ഹിന്ദി സംസാരിക്കുന്ന മാർവാരി കുടുംബത്തിലാണ് ജനിച്ചത്. എന്നാലും തെലുങ്ക്, തമിഴ്, കന്നഡ ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും പഠിച്ചിട്ടുണ്ട്. വിദ്യാശിൽപ് അക്കാദമിയിലും വിദ്യാ നികേതൻ സ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. ബാലെ, കഥക്, ബെല്ലി ഡാൻസ് എന്നിവയിൽ നന്നായി പരിശീലനം നേടിയിട്ടുണ്ട്.
ഇത് കണ്ടു സന്തോഷമറിയിച്ചു നടി. ആരാധകരുടെ വാലെന്റൈൻസ് ഡേ സമ്മാനമാണ്, അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എന്നാണ് നടി പറയുന്നത്. താൻ ഇത് കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് നടി പറയുന്നു. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച രീതിയിലുളള നിധിയുടെ പ്രതിമയില്‍ ഇവര്‍ പൂജ നടത്തി. ആരാധകര്‍ പാലഭിഷേകം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചിത്രങ്ങള്‍ക്ക് പിന്നാലെ ഇതില്‍ പ്രതികരണവുമായി നിധി അഗര്‍വാള്‍ അപ്പോൾ തന്നെ എത്തിയിരുന്നു. നടി സന്തോഷം അറിയിച്ചതിൽ ആരാധകരുടെ ഇടയിൽ വല്യ രീതിയിൽ ആഹ്ളാദപ്രകടനം ഉണ്ടായിരുന്നു.എന്നോട് ഇത്രയും സ്‌നേഹം അവര്‍ കാണിക്കുന്നില്‍ ഞാന്‍ വളരെ സന്തുഷ്ടയും നന്ദിയുള്ളവളുമാണ് എന്നും നടി കൂട്ടിച്ചേർത്തു. ചിമ്പുവിന്റെ നായികയായി അഭിനയിച്ച ഈശ്വരന്‍, ജയം രവിക്കൊപ്പം എത്തിയ ഭൂമി തുടങ്ങിയവയാണ് നിധി അഗര്‍വാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍.
ഒരു ഇന്ത്യൻ മോഡലും നർത്തകിയും നടിയുമാണ് നിധി അഗർവാൾ. പ്രധാനമായും ബോളിവുഡ്, തെലുങ്ക് ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 2017 ൽ മുന്ന മൈക്കൽ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവാണ്.