Latest News

മക്കള്‍ക്കൊപ്പം പ്രണയദിനം ആഘോഷിച്ച് നയനും വിക്കിയും; മനോഹരമായ കുറിപ്പിനൊപ്പം കുടുംബചിത്രങ്ങള്‍ പങ്ക് വച്ച് താരദമ്പതികള്‍             

Malayalilife
 മക്കള്‍ക്കൊപ്പം പ്രണയദിനം ആഘോഷിച്ച് നയനും വിക്കിയും; മനോഹരമായ കുറിപ്പിനൊപ്പം കുടുംബചിത്രങ്ങള്‍ പങ്ക് വച്ച് താരദമ്പതികള്‍             

തെന്നിന്ത്യയിലെ സൂപ്പര്‍ കപ്പിള്‍ ആണ് നയന്‍താരയും വിഘ്‌നേശ് ശിവനും. എറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ് ഇരുവരും.ഇപ്പോഴിതാ, പ്രണയദിനത്തില്‍ ഇരുവരും പങ്ക് വച്ച പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

''9 ന്റെ 10 വര്‍ഷങ്ങള്‍...പ്രണയദിനത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രണയ ദിനാശംസകള്‍...എന്റെ തങ്കത്തിനൊപ്പം ഒരു ദശാബ്ദം, നീ എശനറ ഉയിര്‍ എന്നതില്‍ നിന്ന് ഞാന്‍ നിന്റെ ഉലകം ആവുന്നു, ഇപ്പോള്‍ ഉയിരും ഉലഗവും നീയും ഞാനും ആയി മാറുന്നു! നമ്മുടെ വാര്‍ദ്ധക്യത്തിലും വരാനിരിക്കുന്ന ജന്മങ്ങളിലും നെഞ്ചേറ്റാന്‍ ഒരുപാട് നിമിഷങ്ങളുമായി ഒരുപാട് ദൂരം വന്നതില്‍ ഭാഗ്യം...നിന്നെ വളരെയധികം സ്നേഹിക്കുന്നു ഉയിര്‍..'', വിഘ്‌നേഷ് കുറിച്ചു.

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ ഉയിര്‍.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ ഉലഗ്.. എന്റെ വാലന്റൈന്‍സ് ഡേ എക്കാലത്തെയും മികച്ചതാക്കിയതിന് നന്ദി..'', ഇതായിരുന്നു നയന്‍താര മക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചത്.

പൂക്കള്‍ സമ്മാനിച്ച തന്റെ ഇരട്ടക്കുട്ടികളെ വാരിപ്പുണരുന്ന നയന്‍താരയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. പതിവുപോലെ ഒരേപോലത്തെ ഡ്രസ്സുകളായിരുന്നു ഉയിരും ഉലകും അണിഞ്ഞിരുന്നത്. 

nayanthara and vignesh shivan valentain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES