നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും വേര്‍പിരിയുന്നു എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി. വിഘ്‌നേഷ് ശിവനും ഒന്നിച്ചുള്ള ചിത്രം നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതാരാണ് താരം ഇതിനോട് പ്രതകരിച്ചിരിക്കുന്നത്. ഇരുവരും തമാശ രൂപത്തില്‍ നോക്കുന്ന പോസിലാണ് ഫോട്ടോ. 'ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാര്‍ത്തകള്‍ കാണുന്ന ഞങ്ങളുടെ പ്രതികരണം' എന്ന ക്യാപ്ഷനോടെയാണ് നയന്‍താര ചിത്രം പങ്കുവച്ചത്.
നയന്‍താര അടുത്തിടെ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് വൈറലായതോടെയാണ് ഇരുവരും പിരിയുന്നു എന്ന് ഗോസിപ്പുകള്‍ വന്നത്. 'ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോള്‍ വിവാഹം ഒരു തെറ്റാവുകയാണ്. നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി,' എന്നാണ് ആ പോസ്റ്റില്‍ കുറിച്ചിരുന്നത്
ഇതാണ് ഇരുവരുടെയും വേര്‍പിരിയില്‍ വാര്‍ത്ത ആഘോഷമാക്കാന്‍ കാരണം.
പീഡന കേസില്‍ പ്രതിയായ കൊറിയോഗ്രഫര്‍ ജാനിയെ വിഘ്‌നേഷ് ശിവന്റെ സിനിമയില്‍ സഹകരിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ കഴിഞ്ഞിടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീഡനക്കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററെയാണ് തന്റെ പുതിയ ചിത്ര
മായ 'ലൗവ് ഇന്‍ഷുറന്‍സ് കമ്പനി'യില്‍ വിഘ്‌നേഷ് സഹകരിപ്പിച്ചത്. നയന്‍താരയാണ് ചിത്രത്തിന്റെ നിര്‍മാതാവ്...