അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകള്‍ നവ്യ നവേലി നന്ദ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) ചേര്‍ന്നു. നവ്യ തന്നെയാണ് ഇന്ത്യയിലെ തന്നെ പ്രശസ്ത മാനേജ്‌മെന്റ് പഠന സ്ഥാപനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്.
ജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നവ്യ.'സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും മികച്ച അധ്യാപകര്‍ക്കുമൊപ്പം' എന്നാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ ഫൊട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
ഐഐഎമ്മില്‍ ബെന്‍ഡെഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമി (ബിപിജിപി) നാണ് നവ്യ പ്രവേശനം നേടിയത്. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പരിശീലനം നല്‍കിയ പ്രസാദ് എന്ന അധ്യാപകനോട് ഒരുപാട് നന്ദിയുണ്ടെന്നും നവ്യ പറഞ്ഞിട്ടുണ്ട്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിന്റെയും ചിത്രം നവ്യ ഷെയര്‍ ചെയ്തിട്ടുണ്ട്.
ബിസിനസുകാരനായ നിഖില്‍ നന്ദയാണ് പിതാവ്. അഭിനയത്തിലും മോഡലിങ്ങിലും നവ്യയ്ക്ക് താല്‍പര്യമുണ്ട്. 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോയും നവ്യ അവതരിപ്പിക്കുന്നുണ്ട്. ഈ പോഡ്കാസ്റ്റില്‍ സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളെക്കുറിച്ചും നവ്യ സംസാരിക്കാറുണ്ട്. ജയ ബച്ചനും ശ്വേത ബച്ചനും ഈ പോഡ്കാസ്റ്റില്‍ അതിഥികളായി എത്തിയിട്ടുണ്ട്.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പരിശീലനം നല്‍കിയ പ്രസാദ് എന്ന അധ്യാപകനോട് ഒരുപാട് നന്ദിയുണ്ടെന്നും നവ്യ പറഞ്ഞിട്ടുണ്ട്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിന്റെയും ചിത്രം നവ്യ ഷെയര്‍ ചെയ്തിട്ടുണ്ട്.
അഭിനയത്തിലും മോഡലിങ്ങിലും നവ്യയ്ക്ക് താല്‍പര്യമുണ്ട്. 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോയും നവ്യ അവതരിപ്പിക്കുന്നുണ്ട്. ഈ പോഡ്കാസ്റ്റില്‍ സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളെക്കുറിച്ചും നവ്യ സംസാരിക്കാറുണ്ട്. ജയ ബച്ചനും ശ്വേത ബച്ചനും ഈ പോഡ്കാസ്റ്റില്‍ അതിഥികളായി എത്തിയിട്ടുണ്ട്.
നവ്യ ഇന്‍സ്റ്റാഗ്രാമില്‍ വാര്‍ത്ത പങ്കുവച്ചയുടന്‍, അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കമന്റ് സെക്ഷനില്‍ അഭിനന്ദന സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നവ്യയുടെ അമ്മ ശ്വേത ബച്ചന്‍ പ്രതികരിച്ചു വളരെ അഭിമാനിക്കുന്നു എന്നാണ് എഴുതിയത്. അവളുടെ സുഹൃത്തുക്കളായ സുഹാന ഖാന്‍, അനന്യ പാണ്ഡെ, ഷാനയ കപൂര്‍ എന്നിവര്‍ ഇമോജികളിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. സംവിധായിക സോയ അക്തര്‍, അഭിനേതാക്കളായ കരിഷ്മ കപൂര്‍, സൊനാലി ബേന്ദ്ര എന്നിവരും നവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.