അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഇ,ഡി അറസ്റ്റ് ചെയ്ത ഐ.ആര്‍. എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പെട്ട് വാര്‍ത്തകളില്‍ നിറയുന്നതിനിടെ വേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ പങ്ക് വച്ച് കുറിപ്പുമായി നവ്യാ നായര്‍.
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ടാഗില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ നൃത്ത വീഡിയോ നവ്യ പങ്കുവച്ചത് നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാന്‍ഡേജ് നനഞ്ഞ് കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്നു നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക എന്ന് റൂമിയുടെ വരികള്‍ കടമെടുത്ത് നവ്യ കുറിച്ചു. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇഡി സച്ചിന്‍ സാവന്തിനെ കസ്റ്റഡിയിലെടുത്തത്. നവ്യാനായരുമായി അടുത്ത ബന്ധമാണെന്നാണ് സച്ചിന്‍ വെളിപ്പെടുത്തിയത്.അതിന് പിന്നാലെ നവ്യാ നായരെയും കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാവന്തുമായി ബന്ധം കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, നടിയുമായി ഡേറ്റിങ്ങിലാണെന്നായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍. നടിയെ കാണാന്‍ കൊച്ചിയില്‍ നിരവധി തവണ എത്തിയിരുന്നെന്നും സച്ചിന്‍ പറഞ്ഞിരുന്നു.
സച്ചിന്‍ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങി നല്‍കിയെന്ന് വ്യക്തമായെന്ന് ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.സച്ചിന്‍ തനിക്ക് ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ അപാര്‍ട്ട്മെന്റില്‍ താമാസിച്ചപ്പോള്‍ ഉണ്ടായ പരിചയമാണ് സച്ചിനുമായി ഉള്ളതെന്ന് നവ്യാ നായര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗുരുവായൂര്‍ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. മകന്റെ പിറന്നാളിനാണ് സമ്മാനം നല്‍കിയതെന്നുമാണ് നവ്യയുടെ മൊഴി.