ലാസ്യ നൃത്തവുമായി ഹൃദയം കീഴടക്കാന്‍ നവ്യാ നായര്‍..! ഭരതാനാട്യ നടനത്തിന്റെ ട്രയിലര്‍ പുറത്ത് 

Malayalilife
topbanner
 ലാസ്യ നൃത്തവുമായി ഹൃദയം കീഴടക്കാന്‍ നവ്യാ നായര്‍..! ഭരതാനാട്യ നടനത്തിന്റെ ട്രയിലര്‍ പുറത്ത് 

അഭിനയമികവ് കൊണ്ടും നൃത്തം കൊണ്ടും ശ്രദ്ധേയയായ അഭിനേത്രിയാണ് നവ്യാനായര്‍. താന്‍ സംവിധാനം ചെയ്ത് ഒരു ഭരതനാട്യം നൃത്ത വീഡിയോ പുറത്തിറങ്ങുന്നു എന്ന്  നവ്യ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. വീഡിയോയുടെ പോസ്റ്റര്‍ റിലീസ് പ്രിഥ്വീരാജ് നിര്‍വ്വഹിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മനോഹരമായ ട്രെയിലര്‍ ഏറ്റെടുത്തിരിക്കയാണ് ഇപ്പോള്‍ ആരാധകര്‍. 


നന്ദനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നവ്യാ നായര്‍ പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നവ്യ നൃത്തത്തില്‍ എപ്പോഴും സജീവ സാന്നിധ്യമായിരുന്നു. സിനിമയില്‍ നിന്നും മാറി നിന്ന ശേഷവും നവ്യ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നവ്യയുടെ സംവിധാനത്തിലും അവതരണത്തിലും ഭരതനാട്യത്തില്‍ ഒരു നൃത്ത വീഡിയോ പുറത്തിറങ്ങുന്നതിന്റെ ആകാംഷയിലായിരുന്നു ആരാധകര്‍.

അമ്മയും കുഞ്ഞും തമ്മിലുളള ആത്മബന്ധം പറയുന്ന ഒരു നൃത്ത വീഡിയോയുടെ ട്രെയിലര്‍ നവ്യ കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. മനോഹരമായ ദൃശ്യാവിഷ്‌കാരങ്ങളോടു കൂടിയ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. താന്‍ സംവിധാനം ചെയ്തുവെന്നും താന്‍ തന്നെയാണ് നൃത്തം അവതരിപ്പിച്ചതെന്നും നവ്യ  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

തന്റെ ആദ്യ പരിശ്രമമാണ് ഇതെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്‌നേഹവും ഒപ്പം ഉണ്ടാകണമെന്നും നവ്യ പറഞ്ഞിരുന്നു. വീഡിയോയുടെ പോസ്റ്റര്‍ നവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പൃഥ്വീരാജ് പോസ്റ്റര്‍ റിലീസ് നിര്‍വ്വഹിക്കുകയും ചെയ്ത്. ട്രെയിലറും നൃത്തരംഗങ്ങളുടെ ചിത്രങ്ങളും പുറത്തിറങ്ങിയതോടെ നവ്യയ്ക്ക് ആശംസാ പ്രവാഹമാണ്. പ്രായം കൂടുംതോറും നവ്യ കൂടുതല്‍ ചെറുപ്പമാകുന്നുവെന്നും ആരാധകരുടെ കമന്റുകള്‍ എത്തുന്നുണ്ട്.

Read more topics: # navya nair bharatanatyam video
navya nair bharatanatyam video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES