Latest News

മുടി അമ്മച്ചികെട്ട് കെട്ടി വീട്ടില്‍ നില്‍ക്കുന്നത് സാദാവേഷത്തില്‍! വലിഞ്ഞു കേറി ചാമ്പയ്ക്ക പറിക്കുന്ന നടി നവ്യയുടെ ചിത്രങ്ങള്‍ കണ്ടോ

Malayalilife
മുടി അമ്മച്ചികെട്ട് കെട്ടി വീട്ടില്‍ നില്‍ക്കുന്നത് സാദാവേഷത്തില്‍! വലിഞ്ഞു കേറി ചാമ്പയ്ക്ക പറിക്കുന്ന നടി നവ്യയുടെ ചിത്രങ്ങള്‍ കണ്ടോ

 

ലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്‌ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ അമ്മായി അമ്മയ്‌ക്കൊപ്പം ചാമ്പങ്ങ പറിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. 


ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. 

വളരെ സിംപിളായ താരം മേക്കപ്പില്ലാതെ സാധാരണ വേഷങ്ങളിലും എത്താറുണ്ട്്. തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉളള ചില ചിത്രങ്ങളാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്. തന്റെ  ഭര്‍ത്താവ്  സന്തോഷിന്റെ വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മയോടൊപ്പം ഉളള ചിത്രങ്ങളാണ്  നവ്യ പങ്കുവച്ചിരിക്കുന്നത്. സാധാരണ വീട്ടില്‍ നില്‍ക്കുന്ന വേഷത്തിലാണ് നവ്യ ചിത്രങ്ങളില്‍ ഉളളത്. മുടി അമ്മച്ചികെട്ടു കെട്ടി ചുവന്ന പാന്റ്‌സും ബ്രൗണ്‍ ടോപ്പുമണിഞ്ഞ് ചാമ്പങ്ങ പറിക്കുന്ന ചിത്രങ്ങളാണ് അത്. ഷീറ്റിനു മുകളിലായി നില്‍ക്കുന്ന ചാമ്പങ്ങ  പറിച്ച് അമ്മയുടെ സാരിത്തുമ്പിലേക്ക് നവ്യ ഇട്ടു കൊടുക്കുന്നുണ്ട്. മകന്‍ സായ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഇത്രയും വലിയ സിനിമാനടിയാണെങ്കിലും ഇത്തരത്തിലൊരു ചിത്രം പങ്കുവയ്ക്കാന്‍ നടി കാണിച്ച ധൈര്യത്തെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. എത്ര നാടനാണ് നവ്യ എന്നതിന് ഇതില്‍പരം ഉദാഹരണം ഇല്ലെന്നും ആരാധകര്‍ കുറിക്കുന്നു.

മേക്കപ്പില്ലാതെയും ചിത്രങ്ങളില്‍ നവ്യ വളരെ സുന്ദരിയാണ്. ചിത്രത്തിന് ആരാധകരുടെ കമന്റുകള്‍ക്ക് താരം മറുപടിയും നല്‍കിയിട്ടുണ്ട്. ആരാധകരില്‍ ഒരാള്‍ ഇത് ടീച്ചര്‍ അല്ലല്ലോ ചേട്ടന്റെ അമ്മയാണോ എന്ന് ചോദിച്ചതിന് അതെ എന്ന് താരം മറുപടി പറയുന്നുണ്ട്.

തനി നാടന്‍ ഇതാണ് നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം.. പാണ്ടിപ്പട ഷൂട്ടിങ്ങില്‍ പഞ്ചായത്തിലെ പാട്ടു സീനില്‍ വന്നു കണ്ടിരുന്നു ഞങ്ങള്‍ കുറച്ചു പാലക്കാട്ടുകാര്‍ അതില്‍ ഞാന്‍ മാത്രം വന്നു ഓട്ടോഗ്രാഫോക്കെ വാങ്ങിച്ചിരുന്നു ഇപ്പോഴും ഉണ്ടെന്ന് ഒരു ആരാധകന്റെ കമന്റിന് അത് സൂക്ഷിച്ചു വയ്ക്കുന്നതിന് നന്ദിയുണ്ടെന്ന് നവ്യ മറുപടി നല്‍കിയിട്ടുണ്ട്. നവ്യയ്ക്ക് ഒരു മാറ്റവുമില്ലെന്നും ഇപ്പോഴും പഴയ പോലെ തന്നെയാണെന്നും ആരാധകര്‍ പറയുന്നുണ്ട്. താരം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ ആരാധകര്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്. ക്ലാസ്സികല്‍ ഡാന്‍സിന്റെ പ്രാക്ടീസിനിടയില്‍ പകര്‍ത്തിയ വീഡിയോ വൈറലായിരുന്നു.

Read more topics: # navya nair Instagram pic
navya nair Instagram pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES