Latest News

അവാര്‍ഡ് നേട്ടത്തില്‍ സന്തോഷവാനാണെന്ന് നടന്‍ ഇന്ദ്രന്‍സ്; പ്രത്യേക ജൂറി പരാമര്‍ശം നേടിയത് ഹോമിലെ അഭിനയത്തിന്; ഷാഹി കബീറിന് മികച്ച തിരക്കഥയ്ക്കും വിഷ്ണു മോഹന് നവാഗത സംവിധായകനും പുരസ്‌കാരം; മികച്ച നടനായി അല്ലു അര്‍ജ്ജുനും നടിമാരായി ആലിയയും കൃതി സനോണും

Malayalilife
അവാര്‍ഡ് നേട്ടത്തില്‍ സന്തോഷവാനാണെന്ന് നടന്‍ ഇന്ദ്രന്‍സ്;  പ്രത്യേക ജൂറി പരാമര്‍ശം നേടിയത് ഹോമിലെ അഭിനയത്തിന്; ഷാഹി കബീറിന് മികച്ച തിരക്കഥയ്ക്കും വിഷ്ണു മോഹന് നവാഗത സംവിധായകനും പുരസ്‌കാരം; മികച്ച നടനായി അല്ലു അര്‍ജ്ജുനും നടിമാരായി ആലിയയും കൃതി സനോണും

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍( പുഷ്പ). മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ട്(ഗംഗുഭായ് കത്യവാടിസ്) കൃതി സനോണ്‍ (മിമി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി,? ദ നമ്പി എഫക്ട് ആണ് മികച്ച ചിത്രം,നടന്‍ ആര്‍. മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. മറാത്തി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജാന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി, ഷാഹി കബാര്‍ ആണ് മികച്ച തിരക്കഥാകൃത്ത്. ചിത്രം നായാട്ട്.,? >

 മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. . മികച്ച പരിസ്ഥിതി ചിത്രം ആവാസവ്യൂഹം. വൈകുന്നേരം അഞ്ചുമണിയോടെ ഡല്‍ഹിയില്‍ ആരംഭിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും പുരസ്‌കാരം നല്‍കി. 24 ഭാഷകളില്‍ നിന്നാ??ി 280 സിനിമകളാണ് പരിഗണിച്ചത്്.  

ജൂറിയുടെ പ്രത്യേക പരാമര്‍ശത്തില്‍ സന്തോഷമുണ്ടെന്ന് താരം മാദ്ധ്യമങ്ങളോടായി പ്രതികരിച്ചു. 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ഇന്ദ്രന്‍സ് പുരസ്‌കാരര്‍ഹനായത്. മലയാളത്തിലെ മികച്ച ചിത്രത്തിനായുള്ള അവാര്‍ഡും ഹോം നേടി.സംസ്ഥാന അവാര്‍ഡില്‍ തഴയപ്പെട്ട ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരര്‍ഹനായതിനെക്കുറിച്ചും താരം പ്രതികരിച്ചു. മനുഷ്യരല്ലേ അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമം എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്.


 

national film awards 2023

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES