അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത' എന്ന ഒറ്റ പാട്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഗായികയാണ് നഞ്ചിയമ്മ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഈ പാട്ടിലൂടെ നഞ്ചിയമ്മയെ തേടിയെത്തി. നഞ്ചിയമ്മയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ.
പുതിയ കാര്‍ സ്വന്തമാക്കിയ നഞ്ചിയമ്മയുടെ വാര്‍ത്തകളാണ് ഇവ. കിയ സോണറ്റ് എന്ന കാറാണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു കാര്‍ വാങ്ങിയത്. പാട്ടും പാടി കാറിന്റെ കീ വാങ്ങിക്കുന്ന നഞ്ചിയമ്മയുടെ വീഡിയോ കിയക്കാര്‍ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചതോടെ ഇത് വൈറലാകുകയും ചെയ്തു.
കാറിന്റെ താക്കോല്‍ വാങ്ങിയ ശേഷം ഷോറൂമിലെ എല്ലാവരോടും നഞ്ചിയമ്മ നന്ദി പറയുന്നത് വീഡിയോയില്‍ കാണാം. ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരെയാണ് കിയ സോണറ്റിന്റെ വിപണി വില.
അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലുമായി നഞ്ചിയമ്മ എത്തിയിരുന്നു. അട്ടപ്പാടിയുടെ പാട്ടുകള്‍, കൃഷിരീതി, പാചകം എന്നിവയ്‌ക്കൊപ്പം ജീവിതാനുഭവങ്ങളും നഞ്ചിയമ്മ തന്റെ ചാനലിലൂടെ പങ്കുവയ്ക്കുന്നുണ്ട്