മുന്‍ ഐഎസ്ആര്‍ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
നരച്ച താടിയും മുടിയുമായിട്ടാണ് നമ്പി നാരായണനുമായി സാമ്യം പുലര്‍ത്തിയാണ് മാധവന്റെ ലുക്ക്. നമ്പി നാരായണന്റെ 25 വയസു മുതല്‍ 75 വയസ് വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. ചാരക്കേസും സിനിമയ്ക്ക് വിഷയമാകും. റെഡി ടു ഫയര്‍: ഹൌ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നതും. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപിംകോടതി വിധിച്ചിരിക്കുന്നു.
ആനന്ദ് മഹാദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന്‍ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുമുണ്ടാകും. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രം പ്രദര്‍ശനത്തിലെത്തിക്കുക.