തന്റെ നല്ല സമയം എന്ന സിനിമയ്‌ക്കെതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ എടുത്ത കേസ് റദ്ദാക്കി വിധി വന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഇതിന് കേരള ഹൈക്കോടതിയോട് നന്ദി പറയുന്നുവെന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
ഇക്കാലത്ത് സിനിമയെ സിനിമയായി തന്നെ കാണാനുള്ള ബോധം മനുഷ്യര്‍ക്കെല്ലാം ഉണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാര്‍ച്ച് 20ന് അറിയിക്കുമെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാര്‍ച്ച് 20ന് അറിയിക്കുമെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
നല്ല സമയം' സിനിമക്ക് എതിരെ കോഴിക്കോട് Excise Commissioner എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു.ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു,പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.
പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഒമര്‍ ലുലുവിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്. ചിത്രം തിയേറ്ററില്‍ റീ റിലീസ് ചെയ്യണമെന്ന് വരെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ നല്ല സമയം എന്നാണ് മറ്റ് ചിലരുടെ കമന്റ്.
ഇര്‍ഷാദ് അലി, വിജീഷ് എന്നിവരാണ് ' നല്ല സമയ' ത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് പുതുമുഖ നായികമാരെയാണ് ഒമര്‍ ലുലു സിനിമയില്‍ അവതരിപ്പിച്ചത്. നല്ല സമയത്തിന്റെ ട്രെയിലറില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ദൃശ്യങ്ങള്‍ കാണിച്ചുവെന്ന പേരിലാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്‍ഡിപിഎസ്, അബ്കാരി നിയമങ്ങള്‍ ഒമര്‍ ലുലുവിെനതിരെ ചുമത്തിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസായ ചിത്രം ജനുവരി രണ്ടിന് പിന്‍വലിക്കേണ്ടിയും വന്നു.