ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ടീസര്‍ പുറത്തെത്തി. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയാണ്. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നാല് പുതുമുഖ നായികമാരാണ് എത്തുന്നത്.
നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
ഇവരെ കൂടാതെ വിജീഷ് വിജയന്‍, ദാസേട്ടന്‍ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'ഫ്രീക്ക് ലുക്ക്' എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.
പ്രവാസിയായ കളന്തൂര്‍ ആണ് നിര്‍മാതാവ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിന്‍ രാധാകൃഷ്ണനാണ്. ഹാപ്പി വെഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പിവി ആണ് ഈ സിനിമയിലെ കാസ്റ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. പിആര്‍ഒ- പ്രതീഷ് ശേഖര്‍.