Latest News

എന്നെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് പൃഥ്വി, ഇല്ലെന്ന് നജീബ്- റിയല്‍ നജീബും റീല്‍ നജീബും നേരില്‍ കണ്ടപ്പോള്‍ പങ്ക് വച്ചത്

Malayalilife
topbanner
 എന്നെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് പൃഥ്വി, ഇല്ലെന്ന് നജീബ്- റിയല്‍ നജീബും റീല്‍ നജീബും നേരില്‍ കണ്ടപ്പോള്‍ പങ്ക് വച്ചത്

പൃഥ്വിരാജ്  ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'ആടുജീവിതം'  മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.  നജീബ് എന്ന കഥാപാത്രമാവുന്നതിന് വേണ്ടി പൃഥ്വിരാജ് ചെയ്ത് ബോഡി ട്രാന്‍സ്‌ഫോമേഷന്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാര്‍ച്ച് 28ന് ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. റിലീസ് ദിനം മുതല്‍ മികച്ച പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും ശ്രദ്ധനേടി. ഒടുവില്‍ നാല് ദിവസം പൂര്‍ത്തി ആക്കുന്നതിന് മുന്‍പ് തന്നെ 50 കോടി ക്ലബ്ബിലും പൃഥ്വിരാജ് ചിത്രം ഇടംപിടിച്ചു. 

മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി തന്റെ പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെഴുതിയത്. ഇപ്പോഴിതാ യഥാര്‍ത്ഥ നജീബും സിനിമയിലെ നജീബും തമ്മില്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. 

റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി' എന്ന പേരില്‍ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സിന്റെ യുട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ 'ഇനി എന്നെങ്കിലും എപ്പോഴെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ ?' എന്ന് പൃഥ്വിരാജ് ചോദിക്കുന്നത് കാണാം. 'ഇല്ല' എന്നാണ് നജീബ് പറയുന്ന മറുപടി. 1991ലാണ് വീട്ടിലെ പ്രാരാബ്ദം കാരണം വിദേശത്തേക്ക് പോകുന്നതെന്നാണ് നജീബ് പറയുന്നത്. 'മുന്‍പും ഥാര്‍ത്ഥ ആളുകളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ഇതാദ്യമായാണ് അങ്ങനെ ഒരാളെ നേരില്‍ കാണുന്നത്. ഇതൊരു ദൈവീക അനുഭവമായാണ് കാണുന്നത്...' പൃഥ്വി പറയുന്നു. ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള വ്യക്തികളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതാണ് നജീബിനെ എന്നും ദൈവം തെരഞ്ഞെടുത്ത ആളാണ് താങ്കളെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

അതിജീവനത്തിന്റെ കാര്യങ്ങളും, അര്‍ബാബിനെ കൊന്നിട്ട് രക്ഷപ്പെടാം എന്ന ചിന്ത മനസില്‍ ഉണ്ടായിരുന്നു, നോവലിന് ശേഷമാണ് താന്‍ അനുഭവിച്ച കാര്യങ്ങള്‍ പൂര്‍ണമായും വീട്ടുകാര്‍ അറിയുതെന്നും നജീബ് പൃഥ്വിയോട് പറയുന്നുണ്ട്. ഇരുവരുടെയും സംസാരത്തിനിടയില്‍ പൃഥ്വിയും ഇമോഷണല്‍ ആകുന്നുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. നാല് ദിവസത്തില്‍ അന്‍പത് കോടി കളക്ഷന്‍ നേടിയ ചിത്രം, ഇപ്പോള്‍ 60 കോടിക്ക് മേല്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.

നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പൃഥ്വിയും ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. യൂട്യൂബ് ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്.


 

najeeb prithviraj interview

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES