തെന്നിന്ത്യയെ പിടിച്ചു കുലുക്കുകയാണ് നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട വാര്‍ത്ത. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍ സ്റ്റാറായ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ നിന്ന് അഴുകിയ നിലയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തിതോടെ താരത്തിന്റെ കൃഷ്യയിടത്തെ ചുറ്റിപ്പറ്റി വാര്‍ത്തഖള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. മരിച്ച ആളെ പൊലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് അരികില്‍ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹതകള്‍ മാറിക്കിട്ടി.
തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചക്കലി പാണ്ഡു (30) എന്നയാളാണ് മരിച്ചത് എന്നാണ് പൊലീസ് അറിയിക്കുന്നത്. മൃതദേഹത്തിനടുത്ത് കണ്ടെത്തിയ പേഴ്‌സില്‍ നിന്ന് ആധാര്‍ കാര്‍ഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളുമുണ്ടായിരുന്നു.
ഇതിന്റെയടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ജ്യേഷ്ഠന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പും സമീപത്തുനിന്ന് കിട്ടി.ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.