നടന്‍ ബാബു ആന്റണിയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ ശരത്ത്. ''കുങ് ഫു പഠിക്കണം എന്ന മോഹവുമായി ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയില്‍'' എന്നാണ് ശരത്ത് അടികുറിപ്പായി നല്‍കിയത്. സിംഹത്തെ പോലെ കൈ വച്ചാണ് ഇരുവരും ചിത്രത്തിനു പോസ് ചെയ്തിരിക്കുന്നത്.
രണ്ടും അസാധ്യ സിംഹങ്ങള്‍ തന്നെ പകരക്കാര്‍ ഇല്ലാത്ത പ്രതിഭകള്‍, പഠിക്കു പഠിച്ചു മിടുക്കനാകു, സിംഹത്തോടൊപ്പം, ശ്രുതി ചേര്‍ത്തു പയറ്റാം,തുടങ്ങിയ രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ അനവധി ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ശരത്ത്. വിവിധ സംഗീത റിയാലിറ്റി ഷോകളുടെ വിധിക്കര്‍ത്താവായും ശരത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശരത്തും ബാബു ആന്റണിയും ഏതോ യാത്രയ്ക്കൊരുങ്ങുകയാണെന്നാണ് ഫൊട്ടൊയില്‍ നിന്ന് വ്യക്തമാകുന്നത്.
ലാകേഷ് കനകരാജ് ചിത്രം ലിയോയിലാണ് ബാബു ആന്റണി അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ നായകനായ വിജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് കൊണ്ടുള്ള കുറിപ്പ് ഷെയര്‍ ചെയ്തിരുന്നു.