മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ചലച്ചിത്ര സംഗീത സംവിധായകന്‍ ആണ് മനു രമേശ്. ‘ഗുലുമാൽ ദ് എസ്കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നതും. എന്നാൽ അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായ ഭാര്യ ഉമ മനു വിടവാങ്ങി എന്നുള്ള വാർത്ത പുറത്ത് വന്നത്.
ശക്തമായ തലവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു മനു രമേശിന്റെ ഭാര്യ വിടവാങ്ങിയത്. ഉമയുടെ മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു എങ്കിൽ കൂടിയും ഫലം നെഗറ്റീവ് ആയിരുന്നു.മനു രമേശും ഉമയും എറണാകുളം പേരണ്ടൂര്‍ ആണ് താമസിച്ചു വരുന്നത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള ഒരു മകൾ കൂടി ഉണ്ട്. ഉമ ഒരു അധ്യാപിക കൂടിയാണ്. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് നേടിയെടുത്തത്. എന്നാൽ ഇപ്പോൾ മനുരമേശ് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാൻ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയിൽ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവൾക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവൾ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുൻപ് അവൾ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അങ്ങനെ അവൾ ഒരു വിജയിയായി ഉയർന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭർത്താവ് ഞാൻ ആണ്, തീർച്ച’,