ലൈംഗികപീഡന ആരോപണത്തില്‍ വീണ്ടും ഉരുണ്ട് കളിച്ച് നടന്‍ മുകേഷ്. ടെസ് ജോസഫിനെ താന്‍ ഒര്‍ക്കുന്നു പോലുമില്ല. പെണ്‍കുട്ടി തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞതാകാമെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.ചാനലിലെ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് 19 വര്‍ഷം മുന്‍പ് തനിക്ക് നേരിട്ട ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് മുകേഷ് പ്രതിരോധത്തിലായത്.
കോടീശ്വരന്‍ പരിപാടിയുടെ സെറ്റില്‍ പങ്കെടുത്ത തന്നോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ടെസ് ജോസഫിന്റെ ട്വിറ്റ്. ചെന്നൈയിലെ ലെ മെറഡിയന്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ തന്നോട് മുറിയിലേക്ക് പലതവണ വരണമെന്ന് പറഞ്ഞ് ഫോണ്‍ ചെയ്‌തെന്നും ഇത് നിഷേധിച്ചപ്പോള്‍ തന്റെ റും മുകേഷിന്റെ റൂമിന്റെ തൊട്ടടുത്തായി് നിര്‍ബന്ധിപ്പിച്ച് മാറ്റിയെന്നും ടെസ് ആരോപിക്കുന്നു.
അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യ്തുവെന്നും പെണ്‍കുട്ടി ആരോപിച്ചത്. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെ വീണ്ടും തള്ളിയാണ് മുകേഷ് പ്രസ്താവന നടത്തുന്നത്. ടെസ് ജോസഫിനെ തനിക്ക് ഓര്‍മ പോലും ഇല്ലെന്നും, പെണ്‍കുട്ടി തെറ്റിദ്ധാരണയുടെ പുറത്താണ് പറഞ്ഞതെന്നും മുകേഷ് ആവര്‍ത്തിക്കുന്നത്. ഡെറിക് ഒബ്രിനുമായി തനിക്ക് വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്.
താന്‍ അത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തിട്ടില്ല. പരാതിയുണ്ടേല്‍ നിയമപരമായി നേരിടുമെന്നും മുകേഷ് ആരോപിക്കുന്നത്. എന്നാല്‍ അമ്മയുടെ വൈസ് പ്രസിഡന്റായ മുകേഷിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രകംഗത്തെത്തിയിരുന്നു. ദിലീപിന് പിന്നാലെ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണം അമ്മയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ ഇരയെ തള്ളി പറഞ്ഞും ദിലീപിനെ സംരക്ഷിച്ചുമായിരുന്നു മുകേഷ് നിലപാട് എടുത്തത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മുകേഷ് പൊട്ടിത്തെറിക്കുകയും ചെയ്തു.
പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്ന കാലം അയാളുടെ സ്വഭാവ ദൂഷ്യം കൊണ്ടാണ് താന്‍ ഒഴിവാക്കിയതെന്നായിരുന്നു മുകേഷ് പ്രതികരിച്ചത്. പിന്നീട് ദിലീപിന് പള്‍സര്‍ സുനിയെ പരിജയപ്പെടുത്തിയത് താനാണോ എന്ന ചോദ്യത്തിന് താനല്ലെന്നും മുകേഷ് മറുപടി നല്‍കിയിരുന്നത്. അമ്മയുടെ വൈസ് പ്രസിഡന്റായ മുകേഷും പെണ്ണുകേസില്‍ പെട്ടതോടെ അമ്മയുടെ യോഗത്തില്‍ ഇത് ചര്‍ച്ചായകുമോ എന്നും ചോദ്യമുയരുന്നു.