പൃഥ്വിരാജ് നായകനായെത്തിയ ഷാജി കൈലാസ് ചിത്രം" കടുവ" തീയറ്റർ കളക്ഷൻസിൽ റെക്കോർഡ് നേട്ടം സൃഷ്ഠിച്ചിരിക്കുകയാണ്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. പുറത്തിറങ്ങി നാല് ദിവസം കൊണ്ട് തന്നെ 25 കോടിയോളമാണ് ചിത്രം നേടിയെടുത്തത്. പൃഥ്വിയുടെ അടുപ്പിച്ചുള്ള നാലാമത്തെ ബോക്കബ്സ്റ്റർ ഹിറ്റ് ചിത്രം കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുപ്രിയ മേനോന്റ പൃഥ്വിരാജ് പ്രോഡക്ഷൻസും ചേർന്നപ്പോഴുള്ള തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ് ചിത്രം കൂടിയാണിത്. ബക്രീദിന്റെ അവധിയിൽ ഗൾഫ് മേഖലകളിലും ചിത്രത്തിനു ഗംഭീര വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്..
പൃഥ്വിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ "ജനഗണമന" എട്ടു ദിവസം കൊണ്ട് നേടിയ കളക്ഷൻ ആണ് നാലു ദിവസം കൊണ്ട് കടുവ നേടിയെടുത്തത്. മാറാതെ പെയ്ത മഴയിലും കടുവ കാണാനുള്ള പ്രേക്ഷകരുടെ ഒഴുക്കാണ് കേരളത്തിലെ തീയറ്ററുകളിൽ ഇപ്പോഴുള്ളത്.