മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലൂടെ മലയാള സിനിമ ലോകത്ത് ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം അര്‍ബാസ് ഖാന്‍. ലാലേട്ടനോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം താരം പല അവസരങ്ങളിലും പങ്കുവെച്ചിരുന്നു. ചിത്രീകരണ സമയത്തെ ലാലേട്ടനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ സൗഹൃദദിനത്തില്‍ മോഹന്‍ലാലിനൊപ്പം ഗാനമാലപിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
.
യേ ദോസ്തി കി....ഹം നഹി ചോടെങ്കേ എന്ന ഗാനത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് രൂപ് തേരാ മസ്താന അടക്കം 5 ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്. ഗിറ്റാറിസ്റ്റിനൊപ്പം മോഹന്‍ലാലും അര്‍ബാസ് ഖാനും പാടുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. സൗഹൃദ ദിനമായ ഓഗസ്റ്റ് 4ന് തന്നെയായിരുന്നു അര്‍ബാസിന്റെ 52-ാം പിറന്നാള്‍.പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലാലേട്ടനോപ്പം പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
2013ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, റജീന, സത്‌ന ടൈറ്റസ്, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.25 കോടിയാണ് സിനിമയുടെ ബജറ്റ്. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍.മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്‌നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി

