Latest News

കൊച്ചിക്കാരിയായ മേരിയമ്മയുടെ നൂറാം പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് വീഡിയോ കോളുമായി മോഹന്‍ലാല്‍; അഞ്ച് തലമുറകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച ആരാധികയുടെ ആഗ്രഹം സഫീലമാക്കിയ നടന് കൈയടിയുമായി സോഷ്യല്‍മീഡിയയും

Malayalilife
കൊച്ചിക്കാരിയായ മേരിയമ്മയുടെ നൂറാം പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് വീഡിയോ കോളുമായി മോഹന്‍ലാല്‍; അഞ്ച് തലമുറകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച ആരാധികയുടെ ആഗ്രഹം സഫീലമാക്കിയ നടന് കൈയടിയുമായി സോഷ്യല്‍മീഡിയയും

100ാം ജന്‍മദിനം ആഘോഷിക്കുന്ന തന്റെ കടുത്ത ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി മോഹന്‍ലാല്‍. കൊച്ചിക്കാരിയായ മേരിയമ്മക്ക് വീഡിയോ കോളിലൂടെയാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.മോഹന്‍ലാല്‍ ആരാധിക ആയ അമ്മയെ കുറിച്ച് മനോരമയില്‍ ഒരു ലേഖനവും വന്നിരുന്നു. അത് വായിച്ച മോഹന്‍ലാല്‍, തന്റെ ഏറ്റവും പ്രായമുള്ള ആരാധികയെ വീഡിയോ കോള്‍ ചെയ്തു ആശംസകള്‍ അറിയിച്ചത്.

തന്റെ പിറന്നാളിന് മോഹന്‍ലാല്‍ വീഡിയോയില്‍ വന്നു ലൈവ് ആയി ആശംസകള്‍ അറിയിച്ചതോടെ മേരിയമ്മ ഭയാനക സന്തോഷത്തിലാണ്.  ഇതു പോലൊരു പിറന്നാള്‍ സമ്മാനം തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല എന്നും ഈ 'അമ്മ പറയുന്നു. അതോടൊപ്പം 'അമ്മ വേറെ ഒരു ആഗ്രഹം കൂടി മോഹന്‍ലാലിനോട് പറഞ്ഞു. അദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം എന്നായിരുന്നു അത്. കൊച്ചിയില്‍ എത്തുമ്പോള്‍ നേരില്‍ കാണാം എന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ സിദ്ദിക്ക് ഒരുക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിന് ആയി മൈസൂരില്‍ ആണ് അദ്ദേഹം. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ വീഡിയോ കാള്‍ ചെയ്തത്.

ആശംസ പറയാനായി മോഹന്‍ലാല്‍ ആദ്യം വിളിച്ചത് മേരിയമ്മയുടെ മകനായ അഗസ്റ്റിന്റെ ഫോണിലേക്ക് ആയിരുന്നു. അപ്പോള്‍ മേരിയും മക്കളും തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ പ്രാര്‍ഥനയിലായിരു ന്നതിനാല്‍ ആണ് പിന്നെ ഫോണില്‍ ലൈവായി വന്ന് മേരിയമ്മയ്ക്കു മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.  മോഹന്‍ലാല്‍ അഭിനയിച്ച സിനിമകള്‍ ഒന്നും വിടാതെ കാണുന്ന ഈ 'അമ്മ പറയുന്നത് ആറാം തമ്പുരാന്‍ താന്‍ 15 തവണ കണ്ടു എന്നാണ്.  'അമ്മ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിവസം തന്നെ അമ്മയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

mohanlal wishes meri amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES