Latest News

ഓണം റിലീസായി ബറോസ്'  തീയറ്ററുകളിലേക്ക്; പിന്നാലെ എത്തുക ജിത്തു ജോസഫ് ചിത്രം റാം; മലൈക്കോട്ടെ വാലിബന്‍ എത്തുക ക്രിസ്തുമസ് റിലീസായി; ഈ വര്‍ഷം മോഹന്‍ലാലിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങളുടെ റീലിസുകള്‍ ഇങ്ങനെ

Malayalilife
ഓണം റിലീസായി ബറോസ്'  തീയറ്ററുകളിലേക്ക്; പിന്നാലെ എത്തുക ജിത്തു ജോസഫ് ചിത്രം റാം; മലൈക്കോട്ടെ വാലിബന്‍ എത്തുക ക്രിസ്തുമസ് റിലീസായി; ഈ വര്‍ഷം മോഹന്‍ലാലിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങളുടെ റീലിസുകള്‍ ഇങ്ങനെ

വര്‍ഷം തുടങ്ങിയതില്‍ പിന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താത്തില്‍ ആരാധകര്‍ക്ക് നിരശയിലാണ്. മൂന്ന് സിനിമകളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നതെങ്കിലും ചിത്രത്തിന്റെ റിലീസുകളെ സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസ് ഓണത്തിനെത്തുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ചിത്രത്തിന്റെ കലാസംവിധായകന്‍ ആയ സന്തോഷ് രാമന്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.ഈ ഓണത്തിന് ചിത്രം തീയിട്ടറുകളില്‍ എത്തുമെന്നാണ് സന്തോഷ് രാമന്‍ പറയുന്നത്, ഒരു അഭിമുഖ്ത്തില്‍ ആണ് സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ഈ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീഷ , ഇതൊരു  ത്രീ ഡി ഫാന്റസി ചിത്രം ആയതുകൊണ്ട് ഗ്രാഫിക്‌സിനെ വളരെ പ്രധാന്യം ഉണ്ടെന്നാണ് പറയുന്നത്. ഇപ്പോള്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യണമെന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നും സന്തോഷ് രാമന്‍ പറയുന്നു.

2019ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ആശിര്‍വാദ് സിനിമാസാണ് 'ബറോസ്' നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ''

ജിത്തു ജോസഫിന്റെ 'റാം', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'മലൈക്കോട്ടൈ വാലിബന്‍' എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസിനെത്തുന്ന മറ്റ് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഫെസ്റ്റിവല്‍ റിലീസായി ഒരുങ്ങുന്ന മൂന്ന് സിനിമകളില്‍ ആദ്യം തിയേറ്ററില്‍ എത്തുക ബറോസ് ആണ്. 

'റാം' പൂജ റിലീസായെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന റാം ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ പ്രതീക്ഷ വയ്ക്കുന്ന ചിത്രം കൂടിയാണ്. സിനിമ ആവസാന ഷെഡ്യൂളിലാണ്. സിനിമ ഓണത്തിനും റിലീസിനെത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളുമുണ്ട്.

ലിജോ-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബനാ'ണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. വാലിബന്റെ ചിത്രീകരണം പുരോഗമുക്കുകയാണ്. ഇതിനിടയില്‍ സിനിമയുടെ തിരക്കഥയെയും മറ്റ ചര്‍ച്ചകളെയും പ്രേക്ഷകര്‍ ആഘോഷത്തോടെയാണ് ഏറ്റെടുക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ ക്രിസ്തുമസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ആണ് ഷെഡ്യൂള്‍ പുരോഗമിക്കുന്നത്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന വാലിബന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്, തിരക്കഥ പി എഫ് റഫീക്ക്.

mohanlal movies upcoming releases

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES