മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ സിനിമയുടെ പ്രമോഷന് അനശ്വര രാജന്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മലയാള സിനിമയില്‍ നടക്കുന്നതിനിടെ നടി് അഹാനക്കെതിരെയും ആരോപണം ഉയരുന്നു. നാന്‍സി റാണി' എന്ന സിനിമയുടെ പ്രമോഷന് നടി അഹാന പങ്കെടുക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. ഇന്നലെ കൊച്ചിയില്‍ വച്ച് നടന്ന പ്രസ് മീറ്റിലാണ് അഹാന പങ്കെടുക്കാത്തത്. ഇതിനെതിരെ അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തി.
ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നണ്ടായിരുന്നിരിക്കാം. എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
'അഹാനയോട് ഞാന്‍ സംസാരിച്ചിരുന്നു. പിആര്‍ഒ, പ്രൊഡക്ഷന്‍ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി?ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്‌നങ്ങള്‍ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല', എന്ന് നൈന പറഞ്ഞു.
മനുവിന്റെ മരണ ശേഷമാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നത്. അണിയറ പ്രവര്‍ത്തകരാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തന്നത്. മൂന്ന് വര്‍ഷമെടുത്തു പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കാന്‍. ഞങ്ങളുടെ ബെസ്റ്റ് സിനിമയില്‍ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നതെന്നും നൈന സിനിമയെ കുറിച്ച് വ്യക്തമാക്കി
നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് നാന്‍സി റാണി. 2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനുവിന്റെ വിയോ?ഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാന്‍സി റാണി റിലീസിന് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിന്റെ വിയോഗം. 'ഐ ആം ക്യൂരിയസ്' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.
മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലാല്‍, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ധ്രുവന്‍, ഇര്‍ഷാദ്, റോയി സെബാസ്റ്റ്യന്‍, മല്ലികാ സുമാരന്‍, ലെന, മാല പാര്‍വതി, ദേവിഅജിത്ത്, പോളി വില്‍സണ്‍, വിശാഖ് നായര്‍, അനീഷ് ജി മേനോന്‍, കോട്ടയം രമേശ്, സുധീര്‍ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, തെന്നല്‍ അഭിലാഷ്, വിഷ്ണുഗോവിന്ദ്, സോഹന്‍ സിനുലാല്‍, നന്ദു പൊതുവാള്‍, കോട്ടയം പുരുഷന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.