Latest News

മലൈക്കോട്ടെ വാലിബനാവാന്‍ മോഹന്‍ലാല്‍; കളരി പയറ്റ് അഭ്യാസി കൂടിയായ ബോളിവുഡ് താരം വിദ്യുത് ജംവാള്‍ ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ മലയാളത്തിലേക്ക്; നായികയായി രാധിക ആപ്‌തേ; സസ്‌പെന്‍സുകള്‍ നിറച്ച് ടൈറ്റില്‍ പ്രഖ്യാപനം

Malayalilife
മലൈക്കോട്ടെ വാലിബനാവാന്‍ മോഹന്‍ലാല്‍; കളരി പയറ്റ് അഭ്യാസി കൂടിയായ ബോളിവുഡ് താരം വിദ്യുത് ജംവാള്‍ ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ മലയാളത്തിലേക്ക്; നായികയായി രാധിക ആപ്‌തേ; സസ്‌പെന്‍സുകള്‍ നിറച്ച് ടൈറ്റില്‍ പ്രഖ്യാപനം

രാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തിന്റെ പേര്. അഞ്ച് മണിയ്ക്ക് ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് പ്രഖ്യാപനം നടത്തിയത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരുകളും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്. 

ഉട്ടോപ്യയിലെ രാജാവ്, ആമേന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് സിനിമയുടെ തിരക്കഥ. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യുത് ജംവാള്‍ മലയാളത്തിലേക്ക് എത്തുമെന്നും സൂചനയുണ്ട്. തെലുങ്ക് ചിത്രം ശക്തിയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന വിദ്യുത് ജംവാള്‍ മികച്ച കളരിപ്പയറ്റ് അഭ്യാസി കൂടിയാണ്. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

ഫോഴ്സ് എന്ന ചിത്രത്തിലൂടെയാണ് വിദ്യുതിന്റെ ബോളിവുഡ് പ്രവേശം. തമിഴില്‍ അജിത്തിന്റെ ബില്ല 2, വിജയ്യുടെ തുപ്പാക്കി, സൂര്യയുടെ അന്‍ജാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ച വിദ്യുതിന്റെ ആദ്യ മലയാള ചിത്രം മോഹന്‍ലാലിനൊപ്പം എന്നത് ശ്രദ്ധേയമാണ്. നിര്‍മാതാവ് കൂടിയായ വിദ്യുത് കമാന്‍ഡോ ഫിലിം സീരിസ് വേഷങ്ങളിലൂടെയാണ് കുടുതല്‍ അറിയപ്പെടുന്നത്. 

ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായി എത്തുന്നത്. 2015 ല്‍ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്‌തെ ആദ്യമായി മലയാള സിനിമയിലെത്തുന്നത്. ഇടവേളയ്ക്കു ശേഷം രാധിക ആപ്‌തെ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ ശ്രദ്ധ നേടുന്ന കഥാപാത്രമായിരിക്കും

മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ ശ്രദ്ധ നേടുന്ന കഥാപാത്രമായിരിക്കും ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്നതെന്നാണ് പ്രഥമിക വിവരം. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നും മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. 

ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തില്‍ നവതരംഗ സിനിമകളിലെ പ്രഗത്ഭനായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷ്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജനുവരി 10 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റാണിത്.

 

mohanlal lijo jose pellissery malaikottai valiban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES