Latest News

ബോക്‌സ് ഓഫീസിന്റെ എല്ലൊടിച്ച കേരളീയന്റെ നാടന്‍ ചുറ്റിക; അവഞ്ചേഴ്‌സിന് സ്വാഗതം നല്‍കി മോഹന്‍ലാലിന്റെ പോസ്റ്റ്

Malayalilife
 ബോക്‌സ് ഓഫീസിന്റെ എല്ലൊടിച്ച കേരളീയന്റെ നാടന്‍ ചുറ്റിക; അവഞ്ചേഴ്‌സിന് സ്വാഗതം നല്‍കി മോഹന്‍ലാലിന്റെ പോസ്റ്റ്

മാര്‍വല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കിയാണ് അവഞ്ചേഴ്‌സിന് സ്വാഗതം നല്‍കി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ പോസ്റ്റിട്ടത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രം മാര്‍വല്‍ കൊമിക്‌സിന്റെ അവസാനഭാഗം എന്ന് വിശേഷിപ്പിച്ചാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'അവഞ്ചേഴ്‌സ് എത്തിക്കഴിഞ്ഞു... സ്റ്റീഫനും; ലൂസിഫര്‍ തിയറ്ററുകളില്‍' എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. അവഞ്ചേഴ്‌സിന് സ്വാഗതം ആശംസിച്ചുകൊണ്ടുള്ള പ്രത്യേക ലൂസിഫര്‍ പോസ്റ്ററും താരം പങ്കു വച്ചു. 'ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തച്ചു തകര്‍ത്ത കേരളീയന്റെ നാടന്‍ ചുറ്റിക' എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു. സൂപ്പര്‍ ഹീറോ തോറിന്റെ ചുറ്റികയേന്തിയുള്ള നില്‍പ്പിനെ ഓര്‍മ്മപ്പെടുത്തുന്ന ലൂസിഫറിലെ രംഗമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഇന്നു റിലീസ് ചെയ്ത അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. റിലീസിനു മുന്‍പെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ബോക്‌സോഫീസില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. അതിനു സമാനമായി വമ്പന്‍ കുതിപ്പാണ് മലയാളത്തില്‍ ലൂസിഫറും നടത്തുന്നത്. 

Read more topics: # mohanlal fb post about lucifer
mohanlal fb post about lucifer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES