ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്‌സാല്‍മീര്‍ ആണ്. ഇപ്പോഴിതാ ഇവിടെ നിന്നുമുള്ള നടന്റെ വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പ്രധാനമായും അക്ഷയ് കുമാറിനൊപ്പം ഡാന്‍സ് ചെയ്യുന്ന ലാലേട്ടന്റെ വീഡിയോയാണ് ഒന്ന്.അതിനു പിന്നാലെയിതാ, പൃഥ്വിയ്ക്ക് ഒപ്പം ഡാന്‍സ് കളിക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോയും വൈറലാവുകയാണ്.
ഏഷ്യാനെറ്റ് എം ഡി കെ മാധവന്റെ മകന്റെ കല്യാണ ചടങ്ങിലാണ് നടന്‍മാര്‍ നൃത്തമാടിയത്. രാജസ്ഥാനില്‍ ആയിരുന്നു കല്യാണ ചടങ്ങുകള്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാനാകും. അക്ഷയ് കുമാര്‍ തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാന്‍ എന്നേക്കും ഓര്‍ക്കും മോഹന്‍ലാല്‍ സാര്‍. തികച്ചും അവിസ്മരണീയമായ നിമിഷം', അക്ഷയ് കുമാര്‍ കുറിച്ചു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. കൂടാതെ കല്യാണത്തിന് നിരവധി സിനിമാതാരങ്ങളാണ് എത്തിയിരിക്കുന്നത്,
തലപ്പാവും കെട്ടി, ഷെര്‍വാനിയും ധരിച്ചുള്ള ലുക്കിലാണ് മോഹന്‍ലാല്‍. ഭാംഗ്റ നൃത്തം ചെയ്ത ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.
മോഹന്‍ലാല്‍ അടുത്തിടെ ജയ്സാല്‍മീറില്‍ എത്തിയിരുന്നു. അവിടെ രജനികാന്തിന്റെ 'ജെയ്‌ലര്‍' എന്ന ചിത്രത്തിലെ അതിഥി വേഷത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഈ വാരത്തിന്റെ തുടക്കം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വേദി കൂടിയായിരുന്നു ജയ്സാല്‍മീര്‍. എയര്‍പോര്‍ട്ടില്‍ മോഹന്‍ലാലിനോട് പാപ്പരാസികള്‍ ഓടിയെത്തി അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണോ എന്ന് ചോദിച്ചു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
ജയ്‌സാല്‍മീര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥലമാണെന്നും മനോഹരമായ പട്ടണമാണെന്നുമാക്കെയാണ് മോഹന്‍ലാലിന്റെ മറുപടി. രാജസ്ഥാനില്‍ താന്‍ ആദ്യമായല്ല സിനിമ ചിത്രീകരിക്കുന്നതെന്നും മുന്‍പ് അതിനായി മൂന്ന് തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.