നമ്പി നാരായണന്‍ ആകേണ്ടിയിരുന്നത് മോഹന്‍ലാല്‍; നടന്റെ ഡേറ്റ് ഉണ്ടായിട്ടും  പ്രൊജക്റ്റ് നടക്കാതെ പോയത് പ്രൊഡ്യൂസറെ കിട്ടാതെ പോയതിനാല്‍;സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന് പറയാനുള്ളത്

Malayalilife
 നമ്പി നാരായണന്‍ ആകേണ്ടിയിരുന്നത് മോഹന്‍ലാല്‍; നടന്റെ ഡേറ്റ് ഉണ്ടായിട്ടും  പ്രൊജക്റ്റ് നടക്കാതെ പോയത് പ്രൊഡ്യൂസറെ കിട്ടാതെ പോയതിനാല്‍;സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന് പറയാനുള്ളത്

മോഹന്‍ലാലിനെ നായകനാക്കി താന്‍ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ആനന്ദ് മഹാദേവന്റെ വെളിപ്പെടുത്തല്‍.പ്രശസ്ത നടന്‍ മാധവന്‍ ആണ് ഇപ്പോള്‍ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തു അതില്‍ നമ്പി നാരായണന്‍ ആയി അഭിനയിച്ചിരിക്കുന്നത്.  മോഹന്‍ലാല്‍ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നെന്നും എന്നാല്‍ പ്രൊഡൂസറെ കിട്ടാതെ പോയതിനാല്‍ ചിത്രം നടക്കാതെ പോവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തിയപ്പോള്‍ കേരളാ കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ നമ്പി നാരായണന്റെ പടം ചെയ്യാനിരുന്നതാണ്. മോഹന്‍ലാല്‍ സാര്‍ ആയിരുന്നു മുഖ്യവേഷത്തില്‍. അദ്ദേഹം ഓകെ പറഞ്ഞതുമാണ്. പക്ഷേ എനിക്ക് പ്രൊഡ്യൂസറെ കിട്ടിയില്ല. കാരണം ആ ചിത്രം കൊമേര്‍ഷ്യല്‍ ആയിരുന്നെങ്കിലും ഒരു ഫോര്‍മുലകഥയായിരുന്നില്ല. ഒരു പാട് പ്രത്യേകതകള്‍ ആ കഥയ്ക്കുണ്ട്. പക്ഷേ ഇവിടുള്ളവര്‍ക്ക് പണം മാത്രമാണ് ലക്ഷ്യം. നമ്മുടെ സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ എത്തുന്നത് അവര്‍ക്ക് ഒരു വലിയ കാര്യമേയല്ല. കേരളത്തിലെ മാത്രം കാര്യമല്ല ഇത്. ഇന്ത്യയില്‍ എമ്പാടും ഇങ്ങനെ തന്നെയാണ്'-ആനന്ദ് മഹാദേവന്‍  പറഞ്ഞു.

തനിക്ക് മലയാളത്തില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മലയാളത്തില്‍ സിനിമ സംവിധായനം ചെയ്യുമെന്നും ആനന്ദ് മഹാദേവന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ മായിഘട്ട് എന്ന ചിത്രം മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്.

mohanlal act in nambi narayanan biopic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES