Latest News

ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോല്‍ വല്ലാത്ത സന്തോഷം ഉണ്ട്; പക്ഷേ ഇതെന്റെ കഥയല്ല; എന്റെ കയ്യില്‍ അങ്ങനെ ഒരു കഥയുമില്ല; ഹെവി കോംമ്പോ മോഹന്‍ലാല്‍-പൃഥ്വിരാജ്-ഫഹദ് കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നെന്ന വാര്‍ത്തക്കെതിരെ മിഥുന്‍ മാനുവല്‍ തോമസ്

Malayalilife
ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോല്‍ വല്ലാത്ത സന്തോഷം ഉണ്ട്; പക്ഷേ ഇതെന്റെ കഥയല്ല; എന്റെ കയ്യില്‍ അങ്ങനെ ഒരു കഥയുമില്ല; ഹെവി കോംമ്പോ മോഹന്‍ലാല്‍-പൃഥ്വിരാജ്-ഫഹദ് കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നെന്ന വാര്‍ത്തക്കെതിരെ മിഥുന്‍ മാനുവല്‍ തോമസ്

ക്രൈം ത്രില്ലറായി ഒരുക്കിയ അഞ്ചാംപാതിരയുടെ വന്‍വിജയത്തിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംവിധായകനും തിരിക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. അഞ്ചാംപാതിര വന്‍ഹിറ്റിലേക്ക് കുതിക്കുന്നതിനെടയാണു തന്റെ അടുത്ത ചിത്രത്തിന്റേതെന്നു പറയപ്പെടുന്ന ചില വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായത്.

മോഹന്‍ലാലിനെ വില്ലനും പൃഥ്വിരാജിനേയും ഫഹദ് ഫാസിനേയും നായകന്മാരുമാക്കിയുള്ള പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് താനെന്ന രീതിയില്‍ ആയിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് മിഥുന്‍ മാനുവല്‍ തോമസ് തന്നെ രംഗത്തെത്തി.

താന്‍ പറയാത്ത കാര്യമാണ് വാര്‍ത്തയായി വന്നതെന്നും മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ഫഹദിനേയും വെച്ച് സിനിമ എടുക്കാനുള്ള ഒരു കഥ തന്റെ കയ്യില്‍ ഇല്ലെന്നും മിഥുന്‍ മാനുവേല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അന്വേഷിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണമെന്നും ഇതൊരു ഔദ്യോഗിക പ്രതികരണമായി കണക്കാക്കണമെന്നും മിഥുന്‍ പറയുന്നു.

'' ലാലേട്ടന്‍ വില്ലന്‍, പൃഥ്വിരാജ്, ഫഹദ് എന്നിവര്‍ നായകന്മാര്‍; മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ പ്രതികരിക്കുന്നു'' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.
 
'Heavy combo of actors.. ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്.. ???? പക്ഷേ, ഇങ്ങനെയൊന്ന് ഞാന്‍ പറഞ്ഞിട്ടില്ല.. കാരണം എന്റെ കയ്യില്‍ അങ്ങനൊരു കഥ ഇല്ല.. ???? പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക
 

mithun manuel says about new movie rumours

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES