ഇപ്പോൾ രാജ്യമൊട്ടാകെ ചർച്ച ചെയുന്ന വിഷയമാണ് കര്ഷകസമരവും പ്രേശ്നങ്ങളൊക്കെയും. സച്ചിൻ ടെണ്ടുൽക്കറിനെ ഉൾപ്പടെ നിരവധിപേരെ സർക്കാരിനെ പിന്തുണച്ചതിന് എല്ലാവരും വിമർശിച്ചിരുന്നു. കർഷകരെയും നിരവധിപേർ പിന്തുണച്ചു വന്നിട്ടുണ്ടായിരുന്നു. കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ പ്രമുഖരിലൊരാളാണ് മിയ ഖലീഫ. മുന്‍ പോണ്‍ താരമായ മിയയും പോപ്പ് ഗായിക റിയാനയും സമരത്തിന് പിന്തുണയുമായി എത്തിയതോടെ സമരം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇവര്‍ക്കെതിരെ സെെബര്‍ ആക്രമണവും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും പിന്മാറില്ലെന്ന് മിയ വ്യക്തമാക്കി കഴിഞ്ഞു.
എല്ലാരും അഭിപ്രായം ട്വീറ്റ് ചെയ്തപ്പോൾ ചിലരൊക്കെ മിണ്ടാതെ ഇരിക്കുകയാണ് പലരും. എന്തുകൊണ്ട് പ്രിയങ്ക നിശബ്ദയായിരിക്കുന്നതെന്നാണ് മിയ ട്വിറ്ററിലൂടെ ചോദിക്കുന്നത്. ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയ താരമാണ് പ്രിയങ്ക. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ പ്രതികരണത്തിന് പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തലുകള്‍. മിസിസ് ജൊനാസ് എന്തെങ്കിലും പ്രതികരിക്കുമോ അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചത് പോലെയുള്ള വെെബാണ് എനിക്ക് കിട്ടുന്നത് എന്നായിരുന്നു മിയയുടെ ട്വീറ്റ്. മിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പക്ഷേ ഇതിന്റെ ഇടയ്ക് പ്രിയങ്ക പോസ്റ്റ് ചെയ്ത പണ്ടത്തെ ഒരു പോസ്റ്റ് ശ്രദ്ധേയമാകുന്നുണ്ട്. ഈ ട്വീറ്റ് മിയ കാണാതെയാണ് പറഞ്ഞത് എന്നാണ് ആരാധകർ പറയുന്നത്. പ്രിയങ്കയുടെ പഴയൊരു ട്വീറ്റും ചര്‍ച്ചയാകുന്നുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുമ്പ് തന്നെ പ്രിയങ്ക വിഷയത്തില്‍ പ്രതികരിച്ചിരുന്നുവെന്നാണ് ഈ ട്വീറ്റ് വ്യക്തമാക്കുന്നത്. കര്‍ഷകര്‍ രാജ്യത്തിന്റെ പോരാളികളാണ്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഈ പ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു അന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു കര്‍ഷക സമരത്തില്‍ പ്രിയങ്കയുടെ പ്രതികരണം. ഇതിപ്പോൾ ചൂണ്ടിക്കാട്ടി ആരാധകർ.