Latest News

എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു.'; ക്യാന്‍സറിനെ അതിജീവിച്ച ജീവിതം വെളിപ്പെടുത്തി ബിഗ്ബിയിലെ മേരിടീച്ചര്‍

Malayalilife
എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു.'; ക്യാന്‍സറിനെ അതിജീവിച്ച ജീവിതം വെളിപ്പെടുത്തി ബിഗ്ബിയിലെ മേരിടീച്ചര്‍

മ്മൂട്ടിയുടെ മാസ് ചിത്രമായ ബിഗ് ബിയിലെ അമ്മവേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നസീഫ ആലി . മേരി ടീച്ചര്‍ എന്ന കഥാപാത്രമായിട്ടാണ് ആലി ബിഗ്ബീയിലെത്തിയത്. നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ാന്‍സറിനെ തോല്‍പിച്ച തന്റെ ജീവിതം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്  ഇപ്പോള്‍. 

'എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു.' നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാളത്തില്‍ ബിഗ് ബിക്ക് ശേഷം നാല് ഹിന്ദി സിനിമകളില്‍ കൂടി നഫീസ അഭിനയിച്ചിരുന്നു. സാഹിബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് നഫീസ അവസാനം വേഷമിട്ടത്.

കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലായിരുന്ന നഫീസക്ക് ഫെബ്രുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. പെരിറ്റോണിയല്‍ കാന്‍സറാണ് അവരെ ബാധിച്ചത്. രോഗാവസ്ഥയിലും ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍.

അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടു വരുന്നതിനാല്‍ ചില സമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

Read more topics: # merry teacher cancer
merry teacher cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES