തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് മേഘ്‌ന രാജ്. വളരെ കുറച്ച് സിനിമകൾ കൊണ്ട് ആരാധക വൃന്ദം ഉണ്ടാക്കിയ നടിയാണ് മേഘ്‌ന. നടിയുടെ ഓരോ വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ ലോകം. മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായ വിയോഗം ഇപ്പോഴും വിശ്വസിക്കനാവാതെയാണ് താരം. കുഞ്ഞ് ഉദരത്തിൽ 5 മാസം ഉള്ളപ്പോഴായിരുന്നു മേഘ്‌നയുടെ ഭർത്താവും കന്നഡ സിനിമ താരവുമായ ചിരഞ്ജീവി സർജ മരിച്ചത്. ചിരുവിന്റെ വിയോഗ സമയത്തും മകന്‍ ജനിക്കുന്ന സമയത്തുമെല്ലാം വലിയൊരു പിന്തുണ നല്‍കി പലരും കൂടെയുണ്ടായിരുന്നു. ചിന്റു എന്ന ഓമനപ്പേരിട്ടിരിക്കുന്ന മകനെ കുറിച്ച് പല കാര്യങ്ങള്‍ നടി ഇതിനകം പറഞ്ഞിരുന്നു.
ഒരു വലിയ സർപ്രൈസ് വരുന്നുണ്ട് എന്ന് മേഘ്‌ന നേരത്തെ തന്നെ അറിയിച്ചിരുന്നു. മലയാള താരം നസ്രിയയും ഇത് പങ്കുവച്ചിട്ടുണ്ടായിരുന്നു. ആ സർപ്രൈസ് ഫെബ്രുവരി 12ന് രാവിലെ 9 മണിക്ക് പുറത്ത് വിടുമെന്നും താരം അറിയിച്ചിരുന്നു. മകൻ ചിന്റുവിനെക്കുറിച്ചുള്ള വാർത്ത തന്നെയാവും ഇതെന്നും ആളുകൾ കരുതി. എന്തായാലും ഇപ്പോൾ ഇഷ്ട നായികയുടെ സർപ്രൈസ് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ ആയിട്ടായിരുന്നു താരം എത്തിയത്. നടിമാരായ നസ്രിയയും അനന്യയും ഉൾപ്പെടെ നിരവധി താരങ്ങളും പ്രേക്ഷകരും ഈ വീഡിയോ ഷെയർ ചെയ്തു. ചിരഞ്ജീവിയുടെയും മേഘ്‌നയുടെയും രണ്ട് ചിത്രങ്ങൾ വീഡിയോ രൂപമാക്കി ഒടുവിൽ അത് മകൻ ചിന്റുവിന്റെ ഫോട്ടോയിലേക്ക് എത്തുന്നതാണ് വിഡിയോ. ചിരഞ്ജീവി സര്‍ജയുടെ പേരില്‍ നിന്നും ജൂനിയര്‍ ചീരു എന്ന എഴുത്താണ് കാണിക്കുന്നത്.
വീഡിയോയുടെ അവസാനം മകന്റെ ശബ്ദം ലോകം ആദ്യമായി കേൾപ്പിച്ചാണ് മേഘ്‌ന വിഡിയോ അവസാനിപ്പിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ അവനെ കേട്ടില്ലേ. അതേ അത് അവന്‍ തന്നെയാണ്. ജൂനിയര്‍ ചിരു, ഞങ്ങളുടെ സിംബ. അവനെ കാണാന്‍ എല്ലാവരും കാത്തിരിക്കണം. ഇപ്പൊ നിങ്ങൾ ശബ്ദം കേട്ടു. ഇനി 14ന് മകനോട് ഹാലോ പറയാൻ വരു എന്ന് പറഞ്ഞ് സ്നേഹത്തോടെയാണ് മേഘ്‌ന വിഡിയോ അവസാനിപ്പിക്കുന്നത്. ഇതോടെ മേഘ്‌നയുടെ ആരാധകർ 14ന് വേണ്ടി കാത്തിരിക്കുകയാണ്. ഒക്ടോബറിലാണ് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.