Latest News

വീട്ടില്‍ത്തന്നെ ഇരിക്കുന്നതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് എന്നേക്കാളും  ചുറ്റുമുള്ളവര്‍ മനസിലാക്കി;ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുകയും വര്‍ക്ക് ചെയ്യുകയും വേണം;ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്താകുമെന്ന് അവര്‍ കരുതി;മനസ്സ് തുറന്ന് മേഘ്ന രാജ്          

Malayalilife
വീട്ടില്‍ത്തന്നെ ഇരിക്കുന്നതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് എന്നേക്കാളും  ചുറ്റുമുള്ളവര്‍ മനസിലാക്കി;ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുകയും വര്‍ക്ക് ചെയ്യുകയും വേണം;ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്താകുമെന്ന് അവര്‍ കരുതി;മനസ്സ് തുറന്ന് മേഘ്ന രാജ്           

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെല്ലാം ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. വിനയന്‍ സംവിധാനം ചെയ്ത് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ബാംഗ്ലൂര്‍ സ്വദേശിയായ താരം തെല്ലുങ്ക് സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴില്‍ നായികയായി അഭിനയിച്ചു. മലയാളത്തില്‍ രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍ തുടങ്ങി ഏകദേശം ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു.

കന്നഡ നടനായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്നയുടെ ഭര്‍ത്താവ്. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതാരയെങ്കിലും സര്‍ജയ്ക്ക് മരണം സംഭവിച്ചിരുന്നു. ഇരുവരും ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുമ്പോഴാണ് ചിരു വിടപറയുന്നത്. പിന്നീട് കുഞ്ഞിന് വേണ്ടിയായിരുന്ന മേഘ്‌ന ജീവിച്ചത്. കുഞ്ഞിന് റായന്‍ എന്നുപേരിട്ടു. കൂടാതെ മകന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് മേഘ്‌നയ്ക്ക് വിഷമഘട്ടത്തില്‍ ആശ്വാസമായത്. ഏറെക്കാലമായി അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുന്ന മേഘ്‌ന 'തദ്‌സമ തദ്ഭവ' എന്ന സിനിമയിലൂടെ അഭിനയ രം?ഗത്തേക്ക് തിരിച്ച് വരികയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന രാജ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകള്‍, മകനൊപ്പമുള്ള ജീവിതം, സിനിമാ രംഗത്തേക്കുള്ള മടങ്ങിവരവ് തുടങ്ങിയവയെക്കുറിച്ച് മേഘ്‌ന സംസാരിച്ചു.

2020 ലെ ഈ സംഭവത്തിന് ശേഷം എല്ലാവര്‍ക്കും എന്റെ ജീവിതത്തെക്കുറിച്ച് അറിയാം. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ എന്നെക്കുറിച്ച് തുടരെ വരാന്‍ തുടങ്ങി. ഇത് ഞങ്ങളുടെ കുടുംബത്തെ ബാധിച്ചു. സത്യം മറ്റൊന്നാണ്. പക്ഷെ യൂട്യൂബ് ചാനലുകളിലെ തമ്പ് നെയ്ല്‍ മറ്റൊന്നും. സിനിമാ കുടുംബമാണെങ്കിലും യൂട്യൂബ് കള്‍ച്ചറിനെ പറ്റി എന്റെ മാതാപിതാക്കള്‍ക്ക് അറിയില്ല. അവര്‍ എല്ലാം വിശ്വസിച്ച് തുടങ്ങി. അപ്പോഴാണ് ഞാന്‍ തന്നെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാം എന്ന് തീരുമാനിച്ചത്.

മാത്രവുമല്ല എന്റെ ജീവിതത്തെ ചുറ്റി വളരെ സീരിയസ്‌നെസ് ഉണ്ടായിരുന്നു. എപ്പോഴും ആളുകള്‍ എന്നെ വിഷമത്തോടെ നോക്കേണ്ടതില്ല. എല്ലാവരെയും പോലെ സാധാരണ കാര്യങ്ങള്‍ ഞാനും ചെയ്യുന്നുണ്ടെന്ന് ആളുകള്‍ കാണണം. യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഇതും ഒരു കാരണമാണെന്നും മേഘ്‌ന വ്യക്തമാക്കി

ഗോസിപ്പുകള്‍ എനിക്ക് പരിചിതമായി. തുടരെ തെറ്റായ പ്രചരണങ്ങള്‍ വരുമ്പോള്‍ കാര്യമാക്കാതായി. ഇവരെ മാറ്റാന്‍ പറ്റില്ല, അതിന് വേണ്ടി ഊര്‍ജം കളയേണ്ടതില്ലെന്നും തിരിച്ചറിഞ്ഞു. അതിനാല്‍ ഇത്തരം വാര്‍ത്തകളെ അവ?ഗണിച്ചു. മനസമാധാനമാണ് പ്രധാനമെന്നും മേഘ്‌ന പറയുന്നു. മകനെക്കുറിച്ചും മേഘ്‌ന രാജ് സംസാരിച്ചു. അവന്‍ വളരെ വികൃതിയാണ്. രണ്ട് മാസം മുമ്പാണ് സ്‌കൂളില്‍ പോയി തുടങ്ങിയത്. ഇപ്പോള്‍ തന്നെ പരാതി വന്നിട്ടുണ്ട്. വികൃതിയാണ്, ഒരിടത്തും ഇരിക്കുന്നില്ല എന്നൊക്കെ പറയുന്നു. ഇപ്പോള്‍ അവന് സിനിമാ ഡയലോഗുകള്‍ പറയാന്‍ പറ്റും. ഞാന്‍ അവന് പഠിപ്പിച്ച് കൊടുത്ത ആദ്യ ഡയലോഗ് രജിനികാന്ത് സാറുടെ ഡയലോഗാണ്.

ഞാന്‍ കര്‍ണാടകക്കാരിയായതിനാല്‍ ഇത് പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. ചിലപ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകും. ചിരു രജിനി സാറുടെ വലിയ ഫാന്‍ ആയിരുന്നു. വീട്ടില്‍ നിറയെ പോസ്റ്ററുകള്‍ ഉണ്ടെന്നും മേഘ്‌ന വ്യക്തമാക്കി. സിനിമാ രം?ഗത്തേക്കുള്ള മടങ്ങി വരവിനെക്കുറിച്ചും മേഘ്‌ന സംസാരിച്ചു. സിനിമ ഇനി ചെയ്യണമെന്ന് ചിന്തിച്ചിരുന്നത് പോലുമില്ല. മുഴുവന്‍ സമയവും മകന് വേണ്ടി മാറ്റി വെക്കാനാണ് ആ?ഗ്രഹിച്ചത്. പക്ഷെ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. വീട്ടില്‍ത്തന്നെ ഇരിക്കുന്നതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് എന്നേക്കാളും എന്റെ ചുറ്റുമുള്ളവര്‍ മനസിലാക്കി. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുകയും വര്‍ക്ക് ചെയ്യുകയും വേണം. ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്താകുമെന്ന് അവര്‍ കരുതി. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് തിരിച്ച് വരാന്‍ തീരുമാനിക്കുന്നതെന്നും മേഘ്‌ന രാജ് വ്യക്തമാക്കി.     

Read more topics: # മേഘ്‌ന രാജ്.
meghana raj open up about FILM ENTRY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES