Latest News

പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ എന്ന് ജൂഡ്; അതുകൊണ്ട് '2018' ചിത്രത്തിൽ നിന്നും പിന്മാറിയത്; അതിൽ കുറ്റബോധമില്ല; വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ

Malayalilife
പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ എന്ന് ജൂഡ്; അതുകൊണ്ട് '2018' ചിത്രത്തിൽ നിന്നും പിന്മാറിയത്; അതിൽ കുറ്റബോധമില്ല; വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ

മലയാളത്തിൽ വൻ ഹിറ്റായ 2018 സിനിമയിൽ നിന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫിനോട് വഴക്കിട്ടാണ് താൻ ഇറങ്ങിപോന്നതെന്ന് വെളിപ്പെടുത്തി നടി മെറീന മൈക്കിൾ. ചിത്രത്തിൽ അപർണ്ണ ബാലമുരളി ചെയ്ത വേഷം താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ നീണ്ടപോവുന്നതുകൊണ്ടും മറ്റും തനിക്ക് അതിൽ നിന്നും ചിത്രീകരണ സമയത്ത് തന്നെ പിന്മാറേണ്ടി വന്നുവെന്നാണ് മെറീന മൈക്കിൾ പറയുന്നത്.

''2018 എന്ന സിനിമയിൽ അപർണ ബാലമുരളി ചെയ്ത മാധ്യമപ്രവർത്തകയുടെ കഥാപാത്രം ഞാൻ ചെയ്യേണ്ടതായിരുന്നു. ഒരു ദിവസം ഷൂട്ടിന് പോയതുമാണ്. സിനിമയിലെ ക്ലൈമാക്‌സിനോടടുപ്പിച്ചുള്ള സീനിൽ ഞാനുണ്ട്. ആ വേഷം സംവിധായകൻ ജൂഡ് ആന്തണിയുമായി വഴക്കിട്ടതിന്റെ പേരിൽ നഷ്ടപ്പെട്ടതാണ്. പക്ഷേ, അതിലെനിക്ക് ഒരു കുറ്റബോധവുമില്ല.

2018-ന്റെ ഷൂട്ടിങ് സമയത്ത് പല തവണയായിട്ട് ഷെഡ്യൂൾ മാറി വന്നു. ആസിഫ് അലിക്ക് പനിയാണെന്നൊക്കയുള്ള പല പല കാരണങ്ങൾ. അതിനുമുമ്പ് ഒരു കുഞ്ഞ് സിനിമ ഞാൻ കമിറ്റ് ചെയ്തിരുന്നു. ഇവര് ഷെഡ്യൂൾ മാറ്റുന്നതിനനുസരിച്ച് അവരോടും ഞാൻ ഡേറ്റ് മാറ്റി പറഞ്ഞുകൊണ്ടിരുന്നുവെന്നാണ് മെറീന പറയുന്നത്. അതേസമയം, അവർ ക്യാമറയും ലൊക്കേഷനുമൊക്കെ ബുക്ക് ചെയ്ത് കഴിയുമ്പോഴാവും ഞാൻ ഇങ്ങനെ മാറ്റം പറയുന്നത്.

മുൻനിരനായികമാരുടെ ഡേറ്റ് കിട്ടാഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. അപ്പോൾ നിങ്ങൾക്കും ഡേറ്റില്ലാന്ന് പറയുമ്പോൾ എന്താ ചെയ്യാ എന്നവർ ചോദിച്ചുവെന്നും താരം പറയുന്നു. ഒടുവിൽ 2018-ന്റെ അസോസിയേറ്റ് ഡയറക്ടറോട് ഞാൻ വളരെ വിനയത്തോടെ കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നും അറിയിച്ചു.

ജൂഡേട്ടന്റെ ഒരു ഓഡിയോ മെസേജാണ് വന്നത്. നിന്നെ വെച്ച് പടം ചെയ്തിട്ട് ബുദ്ധിമുട്ടിലായി. നീ ഡേറ്റ് ക്ലാഷിന്റെ ആളാണെന്നൊക്കെ ദേഷ്യത്തോടെ പറയുന്ന ഓഡിയോ. ചേട്ടാ, അല്പം സെൽഫ് റെസ്‌പെക്ടോടുകൂടി സംസാരിക്കണമെന്നും ഞാൻ അപേക്ഷിക്കുന്നതുപോലെയാണ് സംസാരിച്ചത് എന്നൊക്കെ പറഞ്ഞു. ഒരു സൂപ്പർസ്റ്റാറിന്റെ തലക്കനത്തോടെ ഇങ്ങനെയാണെങ്കിൽ നാളെ മുതൽ വരില്ല എന്ന രീതിയിൽ ഞാൻ പറഞ്ഞതുപോലെയാണല്ലോ ചേട്ടൻ പെരുമാറുന്നത് എന്നും പറഞ്ഞു

കാസ്റ്റ് ചെയ്യുന്നതിന് മുൻപ്, വേറെ പണിയൊന്നുമില്ലാതെ വെറുതെയിരിക്കുകയാ യിരുന്നില്ലേ എന്നാണ് ജൂഡ് ആന്തണി എന്നോട് ചോദിച്ചത്. ഒരാൾക്ക് എല്ലായ്‌പ്പോഴും വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ ചേട്ടാ. ചായ ഇടാനെങ്കിലും എഴുന്നേൽക്കുമല്ലോ, അത് നിങ്ങൾ മനസ്സിലാക്കണമെന്നായിരുന്നു അതിന് ഞാൻ നൽകിയ മറുപടി.'' എന്നാണ് അഭിമുഖത്തിൽ മെറീന മൈക്കിൾ പറഞ്ഞത്.

meereena about Jude Antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES