മലയാളികളുടെ പ്രിയതാരമാണ് നടി മീര ജാസ്മിന്‍. വിവിധ ഭാഷകളില്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മീര മലയാളത്തില്‍ വീണ്ടും സജീവമാകുകയാന്‍്. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീര ജാസ്മിന്റെ രണ്ടാം വരവില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം. എ. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് ാണ് മീരയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം,? നരേനാണ് ചിത്രത്തില്‍ മീരയുടെ നായികയായി എത്തുന്നത്.
നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദിയായാണ് താരം എത്തിയിരിക്കുന്നത്. സരിന്‍ നരാംഗാസ് ആണ് ഫോട്ടോ ഗ്രാഫര്‍. അസാനിയ നസ്രിനാണാ സ്‌റ്റൈലിസ്റ്റ്. മേക്കപ്പ് ഉണ്ണി പി,എസ്.
41 വയസ്സായി എന്ന് കണ്ടാല്‍ തോന്നുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 21 കാരിയെ പോലുണ്ട് എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.