കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ ആഘോഷമായിരുന്ന കല്യാണമാണ് നാദിർഷായുടെ മോളുടെ കല്യാണം. ഇതിലെ പ്രധാനപെട്ട വ്യക്തികളായിരുന്നു ദിലീപും കുടുംബവും. എല്ലാവരും ഇവരെ പറ്റി തന്നെയായിരുന്നു സംസാരം മുഴുവൻ. അതിലെ ചടങ്ങിലൂടെയൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടുപേരാണ് നാദിർഷായുടെ മകളുടെ കൂട്ടുകാരികൾ നടി നമിതയും ദിലീപിന്റെ മകൾ മീനാക്ഷിയും.
വീണ്ടും നമിത മീനാക്ഷിയുടെ കൂട്ടുകെട്ട് ചിത്രം വൈറലായി മരുന്ന്. ഇരുവരും നല്ല കൂട്ടുകാരാണെന്നു ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ എല്ലാവര്ക്കും അറിയാവുന്നതാണ്. വനിതാദിനത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നമിത വീണ്ടും എത്തിയിരുന്നു. എല്ലാവര്‍ക്കും വുമണ്‍സ് ഡേ ആശംസകള്‍ നേര്‍ന്നാണ് നടി എത്തിയത്. മൈ ലേഡീസ് എന്നായിരുന്നു ക്യാപ്ഷൻ. കുറെയധികം പെൺകുട്ടികളുടെ ചിത്രങ്ങളാണ് നടി പങ്കുവച്ചത്. നാദിർഷായുടെ മക്കളുടെ ചിത്രങ്ങളും ഇതിൽ ഉണ്ടായിരുന്നു.
സിനിമാരംഗത്ത് ഇപ്പോഴും നായികയായി സജീവമായ താരമാണ് നമിത. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ ശ്രദ്ധേയയായത്. പിന്നീട് നായികാ നടിയായും തിളങ്ങുകയായിരുന്നു താരം. മലയാളത്തില്‍ അല്‍ മല്ലുവാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.