Latest News

കുതിരപ്പുറത്തേറി കുതിച്ച് പായുന്ന മരയ്ക്കാരുടെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 26 ന് റിലിസിന്; മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 കുതിരപ്പുറത്തേറി കുതിച്ച് പായുന്ന മരയ്ക്കാരുടെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 26 ന് റിലിസിന്; മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുമ്പോള്‍

ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം. ഇപ്പോളിതാ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കുതിരപ്പുറത്തേറി പോകുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.

സിനിമാപ്രേമികള്‍ക്കുള്ള പുതുവത്സര സമ്മാനമായി അര്‍ധരാത്രിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പടക്കളത്തിലേക്ക് തന്റെ കുതിരപ്പുറത്ത് കുതിയ്ക്കുന്ന 'മരയ്ക്കാരാ'ണ് പോസ്റ്ററില്‍. ചുറ്റം മറ്റ് സേനാംഗങ്ങളുമുണ്ട്. മോഹന്‍ലാലിന്റെ കൈപ്പടയിലുള്ള പുതുവത്സരാശംസയുമുണ്ട് പോസ്റ്ററില്‍. തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണിതെന്ന് മോഹന്‍ലാല്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം എത്തിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 

 അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മരക്കാര്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്. 

 

marrakkar arabikadalinte simham first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES